ഹിമാലയത്തിലെ നാഥ് പരമ്പരയിൽപ്പെട്ട യോഗിവര്യൻ.[1] 1948 ൽ തിരുവനന്തപുരത്ത് വഞ്ചിയൂരിൽ ഒരു മുസ്ലിം കുടുംബത്തിൽജനിച്ചു.മുംതാസ് അലിയാണ് പിന്നീട് ശ്രീ.എം ആയത്.(മധുകർനാഥ്)[2] മതങ്ങളുടെ മതിൽക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാകും എന്ന് വിശ്വസിക്കുന്ന നാഥ് പരമ്പരയിൽപ്പെട്ടമഹേശ്വർ നാഥ് ബാബാജിയുടെ ശിഷ്യനായി. 19-ാം വയസ്സിൽ ഹിമാലയത്തിൽ യാത്രചെയ്ത് നിരവധി ഋഷികളെയും യോഗിമാരെയും കണ്ടു. ഗുരുവിന്റെ നിർദ്ദേശപ്രകാരം ഹിമാലയത്തിൽ നിന്ന് മടങ്ങി. ബാംഗ്ലൂരിനു സമീപത്തെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.