ഷെഹാൻ കരുണതിലക Author

Shehan Karunatilaka

ഷെഹാൻ കരുണതിലക ശ്രീലങ്കയിലെ ഗാലെയിൽ ജനിച്ചു. കൊളംബോയിലായിരുന്നു ബാല്യകാലം. ന്യൂസിലൻഡിലെ ഉപരിപഠനത്തിനുശേഷം ലണ്ടനിലും ആംസ്റ്റർഡാമിലും സിംഗപ്പൂരും ജോലിചെയ്തു. തന്റെ ആദ്യനോവലായ ചൈനമൻ 2011–ലെ കോമൺവെൽത്ത്, DSL പുരസ്കാര​ങ്ങളും ഗ്രീഷ്യൻ പ്രൈസും നേടിയതോടെയാണ് അദ്ദേഹം ലോകസാഹിത്യ​രംഗത്ത് കാലുറപ്പിച്ചത്. ശ്രീലങ്കയിലെ എഴുത്തുകാരുടെ മുൻനിരയിലാണ് കരുണതിലകയുടെ സ്ഥാനം. നോവലുകൾ കൂടാതെ അദ്ദേഹം എഴുതിയ റോക്ക് ഗാനങ്ങളും തിരക്കഥകളും യാത്രാവിവരണങ്ങളും റോളിങ്ങ്
സ്റ്റോൺസ്, ജന്റിൽമാൻസ് ക്വാർട്ടർലി, നാഷണൽ ജ്യോഗ്രഫിക് എന്നീ പ്രസിദ്ധീകരണങ്ങളിൽ വെളിച്ചം കണ്ടിട്ടുണ്ട്.



Need some editing or want to add info here ?, please write to us.

Other Books by Author Shehan Karunatilaka