സഖറിയാ ജേക്കബ്
എഴുത്തുകാരന്‍, സംശോധകന്‍, ചരിത്രഗവേഷകന്‍, പ്രസാധകന്‍.
എറണാകുളം ജില്ലയില്‍ പെരുമ്പടവം, പൊലിയപ്രായില്‍ ജേക്കബ് ചെറിയാന്റെയും ആശാ ജേക്കബിന്റെയും പുത്രന്‍.
മലങ്കരസഭാതേജസ്സുകള്‍ (2016), ജോസഫ് മാര്‍ പക്കോമിയോസ്: നോത്തൂറോ ദ് ഓര്‍ത്തോദുക്‌സോ (2017), എപ്പിസ്‌ക്കോപ്പല്‍ നാമചരിത്രം (2018), സന്യാസം-മലങ്കരസഭയുടെ ദൃഷ്ടിയില്‍ (2019), പരിശുദ്ധ ഔഗേന്‍ ബാവ: മലങ്കരയുടെ ബാര്‍ എബ്രായ (2020), ദേശത്തിന്റെ വിളക്ക് (2020), മാറാനായപ്പെരുന്നാളുകള്‍ (2021) എന്നീ കൃതികളുടെ കര്‍ത്താവ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രസിദ്ധീകരണ വകുപ്പിന്റെ പൈതൃകം - മലങ്കര സഭാ സാഹിതി സരണി പരമ്പരയിലെ പ്രവാചകര്‍-പുരോഹിതര്‍-പിതാക്കന്മാര്‍ (2019), മാര്‍ ദീവന്നാസ്യോസ് ചരിത്രഗീതവും പാനയും (2019), മരൂഭൂമിയിലെ മഹര്‍ഷിശ്രേഷ്ഠന്മാര്‍ (2019), കുരുതികളും കൂട്ടകൊലകളും കുരിശിനെതിരെ (2019), ദൈവമേ ഞാന്‍ പരിശുദ്ധനാകുന്നു (2019), ഔഗേന്‍ ബാവായുടെ കൃതികള്‍ (2020), വി. മതോപദേശസത്യങ്ങള്‍ (2020), സഭാജീവിത പഠന സഹായി (2020), ദിവ്യവതാരചരിതം, പാതാളവിജയം, അബീഗയില്‍ (2021) എന്നീ കൃതികളുടെ വോള്യം എഡിറ്റര്‍. അനവധി ലേഖനങ്ങളുടെ കര്‍ത്താവ്. ആനുകാലികങ്ങളില്‍ എഴുതിവരുന്നു
വിലാസം :
പൊലിയപ്രായില്‍ വീട്
പെരുമ്പടവം പി. ഒ.
ഇലഞ്ഞി - 686665
എറണാകുളം,