Book Name in English : Akapporul
അഗാധമായ അദ്വൈതജ്ഞാനം സരളമായി വിശദീകരിച്ച് അവബോധം ജനഹൃദയങ്ങളിലേക്ക് പകരുന്ന ശക്തമായ അനുഷ്ഠാനകലയാണ് ശ്രീ പൊട്ടന്‍ തെയ്യം . വിജ്ഞാനസാന്ദ്രമായ പൊട്ടന്റെ പാട്ട് ! യോഗ - വേദാന്ത തത്ത്വങ്ങളിലേക്ക് ആഴത്തില്‍ കടന്നുചെന്ന് മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും സ്രൃഷ്ടിരഹസ്യങ്ങളെ സമാശ്വാസപ്രദമാംവിധം പ്രകാശിപ്പിക്കുന്നു ഈ ചിന്താരത്നം . ജീവിതം ഉള്‍ക്കൊള്ളുന്ന മഹത്തായ സാദ്ധ്യതകളെയും , അനശ്വരമാനങ്ങളെയും അപരിമേയ സ്വതന്ത്ര്യരംഗങ്ങളെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന അന്തര്‍ലോചനമാണ് ഈ തോറ്റംപാട്ട് .
“ താനേ വിളയുമാപ്പൈനാടോന്‍
പൊഞ്ചയ്ക്കാധാരമായിട്ടൊരുമേ വേണ്ടപോല്‍ “ !
ശ്രീ ശങ്കരാചാര്യ - ചണ്ഡാല സംവാദം .
സൃഷ്ടി രഹസ്യങ്ങളിലേയ്ക്ക് ഒരു അതുല്യ അന്തര്‍ദര്‍ശനം ------ ശ്രീ പൊട്ടന്‍ തോറ്റംപാട്ട് ഒരു പഠനം : ശ്രീകാന്ത്
Write a review on this book!. Write Your Review about അകപ്പൊരുള്‍ Other InformationThis book has been viewed by users 2247 times