Book Name in English : Anaswarakathakal Uroob
ഉറൂബിന്റെ കഥാമലയാളം സമ്പന്നമാണ്; നല്ല വൈവിധ്യമുള്ളതുമാണ്. നന്മയിലുള്ള പര്യവസാനം എന്നുള്ള ഒറ്റക്കാര്യംവെച്ച് ഉറൂബിന്റെ കഥകളെ സർഗ്ഗാത്മകമായി മനസ്സിലാക്കാൻ പറ്റില്ല. പല പല അവസ്ഥകളും വികാരവഴികളും വിചാരതലങ്ങളും ആ കഥകൾ ഉൾക്കൊള്ളുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം തൊട്ട് തന്റെ ജീവിതം തീരുന്ന കാലംവരെയുള്ള കേരള ജീവിതത്തിന്റെ കലാരേഖകൾ ഉറൂബ് കഥകളിൽ സൂക്ഷ്മമായി നിർമ്മിച്ചിട്ടുണ്ട്. അക്കാലത്തെ മലയാളികളുടെ ചില പുറംനാട് പാർപ്പുകളെയും ഈ കഥകൾ സ്ഥാനപ്പെടുത്തിവെച്ചിട്ടുണ്ട്. ജീവിതത്തിന്റെ നാടകീയതയെയും മനുഷ്യാവസ്ഥ എന്ന നിർമ്മിതിയിലെ അസാധാരണഭാവങ്ങളെയും സവിശേഷമായ ആഖ്യാനകൗശലത്തോടെ അവതരിപ്പിക്കുകയായിരുന്നു ഉറൂബ്. തിരഞ്ഞെടുപ്പ് / പഠനം: ഇ.പി. രാജഗോപാലൻWrite a review on this book!. Write Your Review about അനശ്വര ഉറൂബ് Other InformationThis book has been viewed by users 927 times