Book Name in English : Ayiru
യുഗദീര്‍ഘമായ ഇരുള്‍നിദ്രയില്‍നിന്നും ‘കടുപ്പമേറിയ ഇരുമ്പി’നെ തൊട്ടുണര്‍ത്തിയവരെക്കുറിച്ചാണ് ഈ നോവല്‍. രാജ്യത്തിന്റെ വാണിജ്യഭൂപടം മാറ്റിവരച്ച അയിരിന്റെ നിക്ഷേപമുറഞ്ഞുമുറ്റിയ ഭൂമികളുടെ കഥ. ധാതുസമ്പത്തിന്റെ കലവറയായ ഝാര്‍ഖണ്ഡാണ് ബപശ്ചാത്തലം. ഈ ‘വേര്‍തിരിച്ചെടുക്കല്‍’ പ്രക്രിയയില്‍, ഖനികള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; ദേശചരിത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ധാതുക്കള്‍ വെളിപ്പെടുന്നു. അതില്‍ വനനശീകരണം മുതല്‍ മതപരിവര്‍ത്തനം വരെയുണ്ട്; മാനവശേഷിയുടെ നഗ്‌നചൂഷണമുണ്ട്, ഗോത്രസമൂഹത്തിന്റെ കഠിനപോരാട്ടമുണ്ട്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരകാഹളമുണ്ട്. അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചോര ഈ താളുകളില്‍ പടരുന്നു; പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വന്യസീല്‍ക്കാരങ്ങള്‍ മുഴങ്ങുന്നു.Write a review on this book!. Write Your Review about അയിര് Other InformationThis book has been viewed by users 464 times