Book Name in English : Ayyappan
സഹ്യാദ്രിയുടെ തെക്കോട്ട് കുമരിഭൂഖണ്ഡം ഉൾപ്പെടെയുള്ള വലിയ ഭൂപ്രദേശം മഹാപ്രളയത്തിൽ കടലെടുത്തത് ത്രേതായുഗത്തിന് മുമ്പായിരുന്നു. രാമാവതാരത്തിന് മുമ്പുള്ള പരശുരാമന്റെ കാലത്ത് അദ്ദേഹം നടത്തിയ ക്ഷത്രിയ നിഗ്രഹങ്ങളുടെ പാപപരിഹാരാർത്ഥം ഭൂമി ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗോകർണപർവതത്തിന് തെക്കോട്ട് സഞ്ചരിച്ചെത്തിയപ്പോൾ അവിടെ നിന്നും കന്യാകുമാരി വരെ ഒരു പുതിയ കര സമുദ്രം നീങ്ങി രൂപപ്പെട്ടതായി മനസിലാക്കി. മലയപർവതം എന്നറിയപ്പെടുന്ന സഹ്യപർവതസാനുക്കളെ തൊട്ടുരുമ്മിയെത്തിയ സമുദ്രതിരമാലകൾ പിന്നോട്ടു നീങ്ങി രൂപപ്പെട്ട കരയെ അദ്ദേഹം മലനാട് എന്നു വിളിച്ചു.. സമുദ്രത്തിന്റെ ആ പിന്നോക്കം വലിച്ചിലിൽ സൃഷ്ടിക്കപ്പെട്ടതായിരുന്നു ലങ്കയടക്കമുള്ള ഹിന്ദുമഹാസമുദ്രത്തിലെ ദ്വിപുകളും. പരശുരാമൻ പുതുതായി കണ്ടെത്തിയ ആ പുതുഭൂമികയിലേക്ക് ഉത്തരദേശത്തുനിന്ന് ബ്രാഹ്മണരേയും അവരുടെ അനുയായികളായി നാഗങ്ങളെ ആരാധിക്കുന്ന നാഗന്മാരേയും (നായന്മാര്‍) വരുത്തി. പക്ഷേ മഹിഷ ഊരു (മൈസൂര്‍) കേന്ദ്രീകരിച്ച് മഹിഷസാമ്രാജ്യത്തിലെ ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദനും അദ്ദേഹത്തിന്റെ പുത്രനായ മഹാബലിയും ബലിയുടെ പുത്രനായ ക്രൂരനായ ബാണാസുരനും ബ്രാഹ്മണരേയും നാഗന്മാരേയും അടിച്ചമർത്തി രാക്ഷസസാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. ബാണാസുരൻ വധിക്കപ്പെട്ടതോടെ മലയനാടിൽ പിന്നേയും ബ്രാഹ്മണരുടേയും നാഗന്മാരുടേയും ആധിപത്യം വന്നു. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ഉദയം നടന്നു. പെരുമാക്കൻമാർ രാജാക്കന്മാരായി മലയനാട് ഭരിക്കാൻ തുടങ്ങി. മഹാബലിയുടെ തലസ്ഥാനമായിരുന്ന തൃക്കളൂർക്കരയിൽ നിന്നും രാജ്യതലസ്ഥാനം തിരുവഞ്ചിക്കുളത്തേക്ക് മാറ്റി. മലയനാട്ടുകാർ കൊടുങ്കോളൂർ എന്നും ഫിനിഷ്യന്മാർ മുചിരിസ് എന്നും വിളിച്ചിരുന്ന തുറമുഖം പ്രധാന വാണിജ്യസങ്കേതമായി മാറി. കൂടാതെ തിണ്ടിസ്, നെൽക്കിണ്ട എന്നീ തുറമുഖങ്ങളും സജീവമായിരുന്നു. അവിടേക്ക് ബാബിലോണിയയിൽ നിന്നും മെസപ്പൊട്ടേമിയയിൽ നിന്നും യവനന്മാർ കപ്പൽ മാര്ഗം കച്ചവടത്തിനു വന്നു.Write a review on this book!. Write Your Review about അയ്യപ്പന്‍ പതിനെട്ട് മലകളുടെ തമ്പുരാന്‍ Other InformationThis book has been viewed by users 697 times