Book Name in English : Allahuvinte Namathil
ദൈവനാമങ്ങള്‍ 99 ആണ് ഖുര്‍ആനില്‍ എന്നാണ് ഇസ്‌ലാമിക ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം ഗുണ നാമങ്ങളാണ് അഥവാ വിശിഷ്ടനാമങ്ങളാണ്. ഈ ഗുണങ്ങളെല്ലാം ഏതൊന്നിന്റെയാണോ ആ ഗുണിയാണ് അല്ലാഹു. ദൈവനാമങ്ങളെ മുഹമ്മദ് നബി ഉദ്ദേശിച്ച അതേ അര്‍ത്ഥത്തില്‍ നിഷ്‌കൃഷ്ടമായി മനസ്സിലാക്കുകയാണെങ്കില്‍, മനുഷ്യരാശി മുഴുവന്‍ കണക്കിലെടുക്കേണ്ടതും അംഗീകരിക്കേണ്ടതുമായ പരമസത്യമായ ദൈവത്തിന്റെ മഹത്ത്വവും മൂല്യവും എത്രയാണെന്നുള്ളതും, ഇസ്ലാംമതം വിഭാവനം ചെയ്യുന്ന ദൈവമെന്ന മഹാസത്യം എത്രത്തോളം തുറസ്സും ചേതനാത്മകവും ശാസ്ത്രീയവും ആണെന്നുള്ളതും അസന്ദിഗ്ദ്ധമായി തെളിഞ്ഞു നില്ക്കും. അതിന്റേതായ സംശുദ്ധഭാവത്തില്‍ അവതരിപ്പിച്ചു കിട്ടിയാല്‍, അത് ഇന്ദ്രിയാനുഭവനിരപേക്ഷമായ വെളിപാടിന്റെ രൂപത്തില്‍ അവതരിച്ച സത്യരഹസ്യമാണ്. വിശിഷ്ടമായ ദൈവനാമങ്ങളുടെ ഗുണവിശേഷങ്ങളെ ഗുരുദര്‍ശനപ്രകാശത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം. “Write a review on this book!. Write Your Review about അല്ലാഹുവിന്റെ നാമത്തില്‍ Other InformationThis book has been viewed by users 1387 times