Book Name in English : Algaavile Aralippookkal
മനോഹരമായ പേരുകളുടെ അരളിക്കാലം. നമ്മുടെ തൊട്ടടുത്തുള്ള ലളിതവും സൗമ്യവും വ്യത്യസ്തവുമായ തലക്കെട്ടുകളുള്ള 21 കൊച്ചു കഥകളാണ് അൽഗാവിലെ യഥാർത്ഥ പൂവുകൾ. വെള്ളയും പിങ്കും മഞ്ഞയും നിറമുള്ള പൂവരളിപ്പൂക്കൾ.
എഴുത്തിൽ എഴുതിത്തഴക്കം വന്ന എഴുതി വഴക്കം വന്ന ലബ്ദപ്രതിഷ്ഠനായ ഒരെഴുത്തുകാരനല്ല ഈ കൃതിയുടെ രചയിതാവ്. സാധാരണക്കാരിൽ ഒരാൾ. സാധാരണമായും ലളിതമായും സരളമായും ലോകത്തെ കാണുന്ന ആൾ. അതിന്റെ കുഴപ്പവും കുറവുകളും കഥകളിൽ കണ്ടേയ്ക്കാം ഒപ്പം അതിന്റെ തനിമയും നിഷ്‌കളങ്കതയും കഥകളിൽ തെളിയുന്നതായും കാണാം. ആ ഒരു സാധാരണമനുഷ്യന്റെ സാരള്യമാണു ഓരോ കഥകളിലും നമുക്ക് കാണാനാകുക.
-ഇന്ദു മേനോൻWrite a review on this book!. Write Your Review about അല്‍ഗാവിലെ അരളിപ്പൂക്കള്‍ Other InformationThis book has been viewed by users 2298 times