Book Name in English : Ashtamudiyile Vayanakar
ഉള്ളില്‍ക്കയറിയ ആന്‍ഡ്രോസിന് തീവണ്ടി മുറിയൊരു കടല്‍ക്കൊട്ടാരം മാതിരി തോന്നി. വിവിധ തരത്തിലെ പായല്‍പ്പടര്‍പ്പും മീന്‍പറ്റങ്ങളും നിറഞ്ഞ ഒരു കിനാക്കൊട്ടാരം. ചങ്കില്‍ നിറച്ച ഒരുതുള്ളി വായുപോലും അയാള്‍ പുറത്തുവിട്ടില്ല. ഒരു ചെറുകുമിള കൊണ്ടുപോലും അവിടം അലങ്കോലപ്പെടുത്താന്‍ ആ മുതലാളി ആലോചിച്ചതേയില്ല. അവന്‍ നീന്തിനീന്തി നമ്മുടെ കഥാപാത്രങ്ങളുടെ അടുത്തെത്തി, ടൊര്‍ണാടോയും. പിന്നെല്ലാം അതിശയം. പരമ അതിശയം. ടൊര്‍ണാടോ ഇടപെട്ടു. വെള്ളത്തിനുള്ളില്‍നിന്നും റെയില്‍പ്പെട്ടി താഴെപ്പോയതുപോലെ തിരികെ പൊന്തിവന്നു. അതേ നേരത്തുതന്നെ പാലത്തിലൂടെ രണ്ടുചൂളം വിളിച്ചുവന്ന ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസിന്റെ അവസാന ബോഗിക്ക് പുറകില്‍ അതുചെന്നൊട്ടി. പെരിനാട് ഭാഗത്തേക്ക് ഓര്‍മ്മിച്ചെടുത്ത് മറന്നുപോയ പഴയ ഓട്ടം തുടങ്ങി. യഥാതഥത്വത്തിന്റെ മരണപേടകം പൊളിച്ച് സുധിയുടെ കഥകള്‍ മണ്ണിനുമീതെ മുളച്ചുപൊന്തുന്നു. റെയില്‍പ്പാളത്തില്‍ നിന്നും കായലിലേക്കു പതിച്ച്, ഉപേക്ഷിക്കപ്പെട്ട ബോഗിയില്‍ സുധിയുടെ കഥാപാത്രങ്ങള്‍ ഇന്നും ഗ്രന്ഥം വായിച്ചിരിപ്പാണ്. താന്‍ വേട്ടയാടിയ പുലിയുടെ ഗന്ധം മകന്റെ ഭാര്യയില്‍നിന്നും പെണ്‍ചൂരായി അടിച്ചുയരുന്നത് ഒരാളെ അസ്വസ്ഥനാക്കുന്നതും കഥയുടെ ഈ കാനനത്തില്‍ നാം കാണുന്നു.Write a review on this book!. Write Your Review about അഷ്ടമുടിയിലെ വായനക്കാര്‍ Other InformationThis book has been viewed by users 504 times