Book Name in English : Atmakatha K V M
മലയാളത്തിലെ കൈവിരലിലെണ്ണാവുന്ന ആത്മകഥകളുടെ കൂട്ടത്തിൽ അഗ്രിമമായ ഒരു സ്ഥാനം സംയതവും വിനീതവും മധുരവും പ്രസന്നവും സർവോപരി സത്യസന്ധവുമായ ഈ ആത്മകഥയ്ക്ക് ഉണ്ടായിരിക്കുമെന്നാണ് എന്റെ വിശ്വാസം.
– എൻ.വി. കൃഷ്ണവാരിയർ
വിഖ്യാതപണ്ഡിതനും സാഹിത്യനിപുണനുമായ കെ.വി.എം. എന്ന കെ. വാസുദേവൻ മൂസ്സതിന്റെ ആത്മകഥ. അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിലും അർഥശാസ്ത്രം, സാഹിത്യദർപ്പണം, അഗ്നിപുരാണം എന്നിവയുടെ വിവർത്തനത്തിന്റെ പേരിലും പ്രസിദ്ധനായ കെ.വി.എമ്മിന്റെ ലളിതമായ ഗദ്യശൈലി ഈ ആത്മകഥയുടെ പ്രത്യേകതയാണ്. ഇരുപതാം നൂറ്റാണ്ടിലെ മധ്യകേരളത്തിലുണ്ടായ സാഹിത്യസാംസ്കാരിക നവോത്ഥാനത്തിൽ അദ്ദേഹത്തിനു പ്രമുഖ സ്ഥാനമുണ്ട്. ആധുനിക കേരളചരിത്രത്തിൽ സുപ്രധാന സ്വാധീനം ചെലുത്തിയ സംഭവങ്ങളും വ്യക്തികളും ഈ ആത്മകഥയിൽ ഇഴചേർന്ന് നില്ക്കുന്നു.
പ്രശസ്ത പണ്ഡിതനായ കെ.വി.എമ്മിന്റെ ആത്മകഥ.Write a review on this book!. Write Your Review about ആത്മകഥ കെ.വി.എം Other InformationThis book has been viewed by users 1743 times