Book Name in English : Aarachar
കൊല്ക്കര്‍ത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവലിനെ മലയാളത്തിലെ ഇന്ത്യന്‍ നോവല്‍ എന്നു വിശേഷിപ്പിക്കാം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന ഈ കൃതി ഭരണകൂടം എങ്ങനെ ഓരോരുത്തരെയും അതിന്റെ ഇരകളാക്കുന്നു എന്ന് കാണിച്ചു തരികയാണ്. ജീവിതത്തെയും മരണത്തെയും കുറ്റത്തെയും ശിക്ഷയെയും വിവിധ മുഹൂര്ത്തനങ്ങളിലൂടെ നേര്ക്കു നേര്‍ നിര്ത്തു ന്ന ഈ കൃതി സമകാലിക മലയാളനോവലില്‍ ഒരു നാഴികകല്ലായിരിക്കും.
കെ ആര്‍ മീരയുടെ ആരാച്ചാര്‍ എല്ലാ അര്‍ത്ഥത്തിലും ഭാവിയുടെ ചരിത്രം പറയുന്ന ആഖ്യാനമാതൃകകളിലൂടെ നോവല്‍ സാഹിത്യത്തില്‍ നവസംവേദനവഴി തുറന്നിരിക്കുന്നു ഇതുഭാഷയിലും ഭാവത്തിലും ദര്‍ശനാത്തിലും ഭാവി മലയാളത്തിന്റെ വഴിയാണ് . ഓര്‍മ്മയും ഓന്മ്മയുടെ വ്യാഖ്യാനവും ഭാവിയുടെ ഓര്‍മ്മയും കലര്‍ന്നുണ്ടാകുന്നതാണ് ആരാച്ചാരിലെ ഭാവിമലയാളം നോവല്‍ . – ഡോ സ്കറിയ സക്കറിയ
Write a review on this book!. Write Your Review about ആരാച്ചാര്‍ Other InformationThis book has been viewed by users 9798 times