Book Name in English : Ashadamazhayil
ബിംബങ്ങളും കല്പനകളും വികാര വിശേഷങ്ങളും കെട്ടുപിണഞ്ഞിരിക്കുന്ന ഒരു ഭാഷയാണ് എല്ലാ കവിതകളിലും പ്രയുക്തമായിരിക്കുന്നത്. അവയ്ക്ക് പ്രമേയാനുസരണമായ വൈചിത്ര്യം ഉണ്ടെന്നുമാത്രം. ’ആഷാഢമഴയില്‍’ എന്ന ഈ സമാഹാരത്തിലെ കവിതകള്‍ വായിച്ചര്‍ത്ഥം പറയാനുള്ളതല്ല. വായിച്ചാസ്വദിക്കാനുള്ളതാണെന്നു പറഞ്ഞാലും ശരിയാവുകയില്ലെന്നു തോന്നുന്നു. ഇതിലെ കവിതകള്‍ വായിച്ചനുഭവിക്കാനുള്ളതാണെന്നതാണ് വാസ്തവം. ആ അനുഭവങ്ങള്‍ നിങ്ങളുടെയും എന്‍റെയും ഹൃദയങ്ങള്‍ക്ക് കവിതാത്മകമായ സുഖം നല്‍കുന്നു.
എം.കെ. സാനുWrite a review on this book!. Write Your Review about ആഷാഢ മഴയില്‍ Other InformationThis book has been viewed by users 651 times