Book Name in English : Arogya Yoga
യോഗ, പ്രാപഞ്ചിക മൂല്യവ്യവസ്ഥയെയും തത്ത്വശാസ്ത്രത്തെയും ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ ശാസ്ത്രമാണ്.
പരിപൂർണ്ണമായ മാനസിക, ശാരീരിക ആരോഗ്യമാണ് യോഗ നമുക്ക് പകർന്നുനൽകുന്നത്. മനശ്ശക്തി, ശാന്തി, ഏകാഗ്രത, കർമ്മകുശലത, വ്യക്തിചാരിത്ര്യം എന്നിവ യോഗയിലൂടെ കൈവരുന്നു. സാധകനെ കരുത്തിലേക്കും ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കുന്ന അദ്ഭുതവിജ്ഞാനമാണ് യോഗ.
നാല്പത്തഞ്ചിലധികം ആസനങ്ങളുടെ സൂക്ഷ്മമായ രീതിവിധാനങ്ങളും ആധികാരികമായ പ്രായോഗികനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ആസനങ്ങളിൽ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളെക്കൂടി പരിചയപ്പെടുത്തുന്ന അപൂർവ്വകൃതിയാണിത്.
ആഗോളതലത്തിൽ കേൾവികേട്ട പ്രമുഖ യോഗ ഗുരുക്കന്മാരിൽ അദ്വിതീയനാണ് പുസ്തകരചയിതാവായ ബി.കെ.എസ്. അയ്യങ്കാർ. നിങ്ങൾക്ക് സമഗ്രമായ ആരോഗ്യാവസ്ഥ ഉറപ്പുതരാൻ തീർച്ചയായും ഈ പുസ്തകത്തിന് സാധിക്കും.
ഫലസിദ്ധിയുടെ പുസ്തകമാണ് ആരോഗ്യയോഗ
പരിഭാഷ : നിതാന്ത് എൽ രാജ്
കോഴിക്കോട്ട് ജനനം. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, മാതൃഭൂമി ബുക്‌സ് എന്നിവിടങ്ങളിൽ സബ് എഡിറ്ററായിരുന്നു.Write a review on this book!. Write Your Review about ആസനം പ്രാമാണം ധാരണ ധ്യാനം ആരോഗ്യ യോഗ Other InformationThis book has been viewed by users 1202 times