Book Name in English : Idikkaloori Panambattadi
കാലത്തിന്റെ കറുപ്പ് കരുത്തുറ്റ വാക്കുകളില്‍ അവതരിപ്പിക്കുന്ന കവിതകള്‍ . മടിയരുടെ മാനിഫെസ്റ്റോയ്ക്ക് ശേഷമുള്ള പി എന്‍ ഗോപീകൃഷ്ണന്റെ പുതിയ കവിതാസമാഹാരം .
’’ഭാവനയ്ക്കുമേല്‍ വലിയ യുദ്ധങ്ങള്‍ പ്രഖ്യാപിക്കപ്പെട്ട കാലത്താണ് ഇതു പുറത്തിറങ്ങുന്നത് . ആരും ഒന്നും ഭാവന ചെയ്യേണ്ടതില്ലെന്ന് എപ്പോഴും ഒരു തീട്ടൂരം നമ്മുടെമേല്‍ വന്നുവീഴുന്നുണ്ട് . ലോകത്തില്‍ എല്ലാ ഭാഷയും പറയാന്‍ അറിയാവുന്ന അധികാരത്തിന്റെ ആ നാക്ക് വെടിപ്പുള്ളതും അല്ലാത്തതുമായ മലയാളവും പറയുന്നുണ്ട് . ഏതു വിതാനത്തിലും നിലയുറപ്പിക്കാന്‍ കഴിയുന്ന ആ കണ്ണ് പലപല കോണുകളില്‍നിന്നും ഭാവനയെ നിരീക്ഷിക്കുന്നുണ്ട് . ആജ്ഞയും അടിച്ചമര്‍ത്തലും ദേഹത്തിലല്ല, ഭാവനയിലാണ് പ്രവര്‍ത്തിക്കുന്നത്. അറസ്റ്റു ചെയ്യപ്പെടുന്ന ഭാവന, വിചാരണ നിഷേധിക്കപ്പെടുന്ന ഭാവന , കണ്ണു കുത്തിപ്പൊട്ടിക്കപ്പെട്ട ഭാവന , വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഭാവന , വികലാംഗരാക്കപ്പെട്ട ഭാവന , ഏറ്റുമുട്ടലില്‍ മരിച്ച ഭാവന ; ഇവയെല്ലാം ആണ്‍രൂപങ്ങളായും പെണ്‍രൂപങ്ങളായും നമുക്കു മുന്നിലൂടെ കടന്നുപോകുന്നുണ്ട് ; അവരുടെ ശരീരങ്ങള്‍ നിരന്തരമായ ഇക്കിളിക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോഴും . അതു പറയാനും ചൂണ്ടിക്കാണിക്കാനും ഈ കവിതകള്‍ ആഗ്രഹിച്ചിട്ടുണ്ട്. സ്വതന്ത്രഭാവനയുടെ ലോകം സാധ്യമാണ് എന്നല്ല , അതാണ് മനുഷ്യബന്ധങ്ങളെ സാധ്യമാക്കുക എന്നാണ് ഈ കവിതകളുടെ വിശ്വാസം . അത്രയെങ്കിലും ഈ കവിതകള്‍ക്ക് ആധികാരികതയുണ്ടെന്ന് വിനയപൂര്‍വം പറഞ്ഞുവെക്കട്ടെ . കവിത എഴുതാന്‍ കഴിയുക എന്ന അദ്ഭുതത്തെ മാറോടണയ്ക്കുമ്പോള്‍ത്തന്നെ അത് അ , ആ എന്നു നീളുന്ന ഒരു മാദകഭാഷയില്‍ ആകരുത് എന്നാഗ്രഹിച്ചിട്ടുണ്ട് . ഈ വാക്കുകളുടെ വെളിവ് കേവല വൈകാരികതയുടെയും പാണ്ഡിത്യത്തിന്റെയും ധൈഷണികതയുടെയും അപ്പുറമുള്ള ആത്മീയതയിലേക്ക് പോകണേ എന്നു പരിശ്രമിച്ചിട്ടുണ്ട് . കാലത്തെ മറിച്ചിടാന്‍ തലകുത്തി നിര്‍ത്താന്‍ വശങ്ങളിലേക്ക് വികസിപ്പിക്കാന്‍, മലയാളവാക്കിനുള്ള കരുത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. ’&rsquo ; ആമുഖത്തില്‍ ഗോപീകൃഷ്ണന്‍ .Write a review on this book!. Write Your Review about ഇടിക്കാലൂരി പനമ്പട്ടടി Other InformationThis book has been viewed by users 1384 times