Book Name in English : Ishal Nilaav
ഇശലുകളാണ് മാപ്പിളപ്പാട്ടുകളെ ഇതര ഗാനശാഖകളില്‍ നിന്നു വേറിട്ടു നിര്‍ത്തുന്നത്. ഒരു പ്രത്യേക ഇശലില്‍ തുടങ്ങുന്ന പാട്ട് അത്യന്തം ജനകീയമാകുമ്പോള്‍ അതിന്റെ തുടക്കപദങ്ങള്‍ തന്നെ മറ്റൊരു ഇശലില്‍ പരിവര്‍ത്തനപ്പെടുത്തുന്ന മസ്മരികത ഈ പാട്ടൂ വിഭാഗത്തിനുണ്ട്. ഭക്തിഗാനങ്ങളുന്‍ വീരഗാഥകളു മൈത്രീഗാനങ്ങളും കത്തുപാട്ടുകളും അടക്കം 111 പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 50 വര്‍ഷത്തോളം പാട്ടരങ്ങില്‍ ഒരു നിലാവായി വാണ ഈ സുല്‍ത്താന്റെ ഗായകസിദ്ധിയും പാട്ടുകൂട്ടത്തിന്റെ സംഘാടക ശേഷിയും കേരളീയരെ ബോദ്ധ്യ പ്പെടുത്തിയിട്ടുണ്ടെങ്കിലും വി എം കുട്ടി എഴുതിയ്സ്പട്ടുകള്‍ ഒരുമിച്ച് ഒരു പുസ്തകത്തില്‍ വരുന്നത് ആദ്യമായാണ്. സ്വന്തം സര്‍ഗ്ഗാദ്മകതയ്‌ക്ക് കഴിയുന്ന തരത്തില്‍ ഈ പാട്ടുകളിലെല്ലാം കവിത കലര്‍ത്താന്‍ വി എം കുട്ടിക്ക് കഴിഞിട്ടുണ്ട്Write a review on this book!. Write Your Review about ഇശല്‍ നിലാവ് Other InformationThis book has been viewed by users 3329 times