Book Name in English : Inspiration
യൂറോപ്പിലും അമേരിക്കയിലും ജന്മമെടുക്കുന്ന നല്ലതും ചീത്തയുമായ പല പരിഷ്കാരങ്ങളും വീണ്ടുവിചാരമില്ലാതെ നമ്മൾ ജീവിതശൈലിയിലും വീക്ഷണത്തിൽ തന്നെയും ഉൾക്കൊണ്ടിരിക്കുകയാണ്. വൈവാഹിക ജീവിതത്തോടുള്ള വൈമുഖ്യം വിരളമായെങ്കിലും പല ചെറുപ്പക്കാരിലും മുള പൊട്ടിയിരിക്കുന്നു. പരസ്‌പരസസ്നേഹത്തിനോ കുടുംബ ബന്ധങ്ങൾക്കോ മൂല്യം കൽപ്പിക്കാത്ത ഒരന്തീരക്ഷത്തിലാണ് നമ്മളിന്ന്. ഈ പശ്ചാത്തലത്തിലാണ് എഴുത്തുകാരൻ തൻ്റെ പിതാവിന്റെ സ്മരണാർഥം അദ്ദേഹത്തിൻ്റെ കലാസാഹിത്യ സംഭാവനകളെ ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ കൃതിക്ക് പ്രസക്തിയേറുന്നത്. എല്ലാവർക്കും അവരവരുടെ മാതാപിതാക്കളാണ് ആദ്യ പ്രചോദനം എന്ന സന്ദേശം ഈ പുസ്‌തകം മുന്നോട്ടു വയ്ക്കുന്നു.Write a review on this book!. Write Your Review about ഇൻസ്പിറേഷൻ Other InformationThis book has been viewed by users 11 times