Book Name in English : Internetum Manasikarogyavum
വളരെ നിഷ്‌കളങ്കമായി തോന്നുന്ന ഓണ്‍ലൈന്‍ കളികളില്‍ തുടങ്ങി വളരെ ഗൗരവമേറിയ കുറ്റകൃത്യങ്ങളില്‍ വരെ ഇന്റര്‍നെറ്റിന്റെ ചതിക്കുഴികള്‍ അറിയാത്തവര്‍, പ്രത്യേകിച്ച് കുട്ടികള്‍, എങ്ങനെ ചെന്നുവീഴുന്നു എന്ന് ഡോ. സന്ദീഷ് വിശദമായി പറയുന്നു. സംഭവകഥകളുടെ ബലത്തില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന ചിന്തകള്‍ തീര്‍ച്ചയായും നമ്മെ അസ്വസ്ഥമാക്കണം, വരുംകാലത്തേക്ക് നമ്മെ കരുതലോടെ
നീങ്ങാനും പ്രേരിപ്പിക്കണം. – പി. വിജയന്‍ ഐ.പി.എസ്.
ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഇന്റര്‍നെറ്റിന്റെ വിശാലലോകം തുറക്കുന്ന അനന്തസാദ്ധ്യതകളെ നമുക്ക് ഏതു രീതിയിലും
ഉപയോഗിക്കാം. അതിലെ അപകടസാദ്ധ്യതകളിലേക്ക് വഴുതിവീണ ചില ജീവിതചിത്രങ്ങളിലൂടെ ഇന്റര്‍നെറ്റിനെ
സുരക്ഷിതമായി എങ്ങനെ ഉപയോഗിക്കാമെന്ന് പ്രായോഗികമായി അവതരിപ്പിക്കുകയാണ് മനഃശാസ്ത്രവിദഗ്ദ്ധനായ രചയിതാവ്.
ഇന്റര്‍നെറ്റ് എന്ന അദൃശ്യലോകത്തിലെവരുംവരായ്കകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിത്തരുന്ന പുസ്തകം.Write a review on this book!. Write Your Review about ഇൻ്റർനെറ്റും മാനസികാരോഗ്യവും Other InformationThis book has been viewed by users 396 times