Book Name in English : Ella chalanangalum Vyathichalanangal
സീതയിലും ലീലയിലും നളിനിയിലും സാവിത്രിയിലുമൊക്കെ പ്രബുദ്ധരായ മലയാളിസ്ത്രീകളെ ശക്തമായി അവതരിപ്പിച്ച് സ്ത്രീക്ക്് മനുഷ്യപ്രാതിനിദ്ധ്യം നല്‍കിയ കുമാരനാശാന്‍, മാതൃഹത്യാപാപവുമായി ജന്മജന്മാന്തരങ്ങളായി അലഞ്ഞ് ആത്മതാപത്തിനും പാപബോധത്തിനും ചിരകാലമാതൃകയായ
പരശുരാമനെ കവിതയിലൂടെയും ചിരഞ്ജീവിയാക്കിയ ബാലാമണിയമ്മ, എണ്ണംകൊണ്ടും ആഴംകൊണ്ടും ഏറ്റവും വലിയ എഴുത്തുകാരനെന്ന് നമുക്ക് അഹങ്കരിക്കാവുന്ന മഹാത്മജി, മനുഷ്യനെ സ്വന്തം ജീവിതംകൊണ്ട് അളന്നെടുത്ത ബഷീര്‍, വായനക്കാരന് അകത്തു കയറാനുള്ള പാസ്‌വേഡ് കൈക്കലാക്കാന്‍
ഒരേസമയം ഏറെ പ്രയാസവും വളരെ എളുപ്പവുമായ മേതില്‍, ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷയായ മാതൃഭാഷ,
യുദ്ധങ്ങള്‍, മഹാമാരികള്‍, രാഷ്ട്രീയനുണകള്‍, ആണത്തനാട്യങ്ങള്‍… അങ്ങനെ പലതായി കടന്നുവരുന്ന, പലതിലേക്കും കടന്നുകയറുന്ന ലേഖനങ്ങളുടെ സമാഹാരം. കല്‍പ്പറ്റ നാരായണന്റെ ഏറ്റവും പുതിയ പുസ്തകംWrite a review on this book!. Write Your Review about എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ Other InformationThis book has been viewed by users 466 times