Book Name in English : Aithihyamala -English-
മലയാളികള്‍ തലമുറകളായി കാത്തുപോരുന്ന ഐതിഹ്യങ്ങളാണ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഉള്ളടക്കം . ഈ ഗ്രന്ഥത്തിലെ കഥകളുമതേ, അത്ഭുതംകൊണ്ട് ’ഓപ്പമിട്ട ആഖ്യാനരസത്തിന്റെ ശില്‍പങ്ങളാണ് . ആ ശില്‍പങ്ങള്‍ക്കാവട്ടെ , വര്‍ഗസ്മൃതിയുടെ സുഗന്ധസ്പര്ശവുമുണ്ട്. ’സൂക്തിഃ കവേരേവ സുധാ സഗന്ധാ’ എന്നു നിസ്സംശയം വിവരിക്കാവുന്നവയാണ് ഐതിഹ്യമാലയിലെ ഇന്നങ്ങളോരോന്നും. അവയില്‍ ചരിത്രമുണ്ട്, ഭൂമിശാസ്ത്രമുണ്ട്, ജ്ഞാനവിജ്ഞാനങ്ങളുണ്ട് , ഒരു ഭാഷണസമൂഹത്തിന്റെ സങ്കല്‍പത്തിലും ലോക വിജ്ഞാനത്തിലും മൂത്തുവിളഞ്ഞ ആഖ്യാനത്തിന്റെ ചെപ്പുകളിലടക്കിയാണ് ഇതെല്ലാം കൈമാറിച്ചെല്ലുന്നത് . ആ ആഖ്യാനത്രേ സര്‍വപ്രധാനം. ഈ കഥകളില്‍ സാമൂഹ്യചരിത്രസംബന്ധിയായ അംശങ്ങളുണ്ടാവാം. ചരിത്രപരമായ ആ വിജ്ഞാനത്തിനു വേണ്ടിയല്ല കഥകള്‍ വായിക്കപ്പെടുന്നത്. ചരിത്രവും സാമൂഹ്യശാസ്ത്രവുമെല്ലാം ആഖ്യാനങ്ങളുടെ ഉപോല്‍പന്നങ്ങള്‍ മാത്രം. മുഖ്യഉല്‍പന്നം, കാര്യകാരണബന്ധത്താല്‍ ഏണും കോണും ആഖ്യാനംതന്നെ. ആഖ്യാനവിദ്യയുടെ അഭ്യാസക്കളരിയാണ് ഐതിഹ്യമാല എന്ന ഈ സമാഹാരം. ആഖ്യാനമെന്നത് ഇതില്‍ ’വഴിയും സത്യവും ജീവനും’ ആകുന്നു. അതു തന്നെ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യവും.-എം.ആര്‍. രാഘവവാരിയര്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
* ഐതിഹ്യമാല- മലയാളം
* Write a review on this book!. Write Your Review about ഐതിഹ്യമാല -English- Other InformationThis book has been viewed by users 3799 times