Book Name in English : Aithihya Saugandhikam : Kottaratthil Shankunniyude Sahityajeevitham
ഗദ്യപദ്യങ്ങളുടെ വശീകരണശക്തികൊണ്ടും ആരെയും രസിപ്പിക്കുന്ന നർമ്മബോധംകൊണ്ടും മലയാളികളുടെ കഥാശ്രവണകൗതുകത്ത ഉണർത്തിയ പുരാവിത്താണ് കൊട്ടാരത്തിൽ ശങ്കുണ്ണി. ശങ്കുണ്ണിയെപ്പോലെ ഐതിഹ്യപ്രിയനായ ഒരാളുടെ അഭാവത്തിൽ മലയാളിക്കു സംഭവിക്കുമായിരുന്ന മഹാനഷ്ടത്തെക്കുറിച്ച് ആലോചിക്കാനാവില്ല. മണിപ്രവാളകാവ്യങ്ങളും നാടകങ്ങളും ആട്ടക്കഥകളും രചിച്ചിട്ടുണ്ടെങ്കിലും അവയെപ്പറ്റി പഠിക്കാൻ ഇതിനുമുമ്പ് ആരും ശ്രമിച്ചിട്ടുള്ളതായി അറിവില്ല. ഈ കുറവു പരിഹരിക്കാൻ തികഞ്ഞ ഉത്തരവാദിത്വത്തോടെ രഘുനാഥൻ നായർ നടത്തിയ ശ്രമത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. അന്ധമായ ആദരമോ അപ്രകൃതമായ നിന്ദയോ കൂടാതെയാണ് ഐതിഹ്യമാലയ്ക്ക് പ്രാമുഖ്യം നല്‌കിക്കൊണ്ട് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൃതികളെ ഈ നിരൂപകൻ വിലയിരുത്തുന്നത്.Write a review on this book!. Write Your Review about ഐതിഹ്യ സൗഗന്ധികം - കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സാഹിത്യജീവിതം Other InformationThis book has been viewed by users 25 times