Book Name in English : Oru Arabikkadha
അറബിനാട്ടിലെ ഒരു ആഭരണവ്യാപാരിക്ക് സർവേശ്വരൻ്റെ കാരുണ്യമായി ലഭിച്ച ഓമന മകൻ. മായാവിദ്യകൾകൊണ്ടു കണ്ണുകെട്ടുന്ന, മനസ്സുകവരുന്ന മാന്ത്രികരുടെ കഥകളോടായിരുന്നു അവനു പ്രിയം. ‘പോയാലൊരാളും തിരിച്ചുവരാത്ത ലോക’ ത്തേക്ക് പിതാവ് യാത്രയായതോടെ, അവൻ തൻ്റെ സ്വപ്നവിളക്കിനു തിരികളിടുന്നു. കച്ചവടത്തിൻ്റെയും കണക്കുകളുടെയും ലോകത്തുനിന്ന് ഉമ്മയുടെ സമ്മതത്തോടെ മാന്ത്രികവിദ്യകൾ പഠിക്കാനിറങ്ങുന്നു. ചെപ്പടിവിദ്യകൾക്കപ്പുറം യഥാർഥ മാന്ത്രികവിദ്യകളുടെ താഴും താക്കോലും കൈവശമുള്ള ഒരു ഗുരുവിനെ തേടിയെത്തിയ അവനെ കാത്തിരുന്നത് അതീവദുഷ്കരമായ ഒരു തടവുകാലമായിരുന്നു. എന്നാൽ വിഷമങ്ങളിൽ തളരാതെ, നിരാശനാകാതെ, പ്രതീക്ഷ കൈവെടിയാതെ ആ ‘ഇന്ദ്രജാലക്കാരൻ’ എല്ലാ പ്രതിബന്ധങ്ങളെയും ‘മാന്ത്രികവാടി’ വീശി അകറ്റുന്നു. ലോകമാകെ ആ കീർത്തി പടരുന്നു.Write a review on this book!. Write Your Review about ഒരു അറബിക്കഥ Other InformationThis book has been viewed by users 97 times