Book Name in English : Ottakkoral
സ്വജീവിതത്തിന്റെ നേർരേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ് ഒറ്റയ്‌ക്കൊരാൾ. സംഭവങ്ങൾകൊണ്ടും നാടകീയമുഹൂർത്തങ്ങൾകൊണ്ടും സമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണ
റോഡ് വെട്ടുന്നതിൽ നിന്നാണ് നോവലിന്റെ ആരംഭം. അതേ ചൊല്ലിയുള്ള തർക്കങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും മുന്നോട്ട് പോകുന്ന നോവൽ
നായകകഥാപാത്രമായ മാജിദിന്റെ അതിജീവന പ്രതിസന്ധിയായി മാറുകയാണ്. എങ്കിലും എവിടെയും ധാർമികതയും ആത്മീയതയും മുറുകെ പിടിക്കുന്നു നായകൻ. ഉന്നതമായ ജീവിതദർശനത്തിന്റെ പാതയിൽ ഒറ്റയ്ക്ക് നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്നുചേരുന്ന സന്തോഷാനുഭവങ്ങളും സഹായസത്രങ്ങളും അദൃശ്യമായ ദൈവത്തിന്റെ കൃപാകടാക്ഷങ്ങൾ തന്നെയാണ്. തെളിഞ്ഞ ഭാഷയും ആഖ്യാനവും ഈ കൃതിയുടെ സവിശേഷതയാണ്.Write a review on this book!. Write Your Review about ഒറ്റയ്‌ക്കൊരാൾ Other InformationThis book has been viewed by users 616 times