Book Name in English : Ormmakal
അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക്, നിരാകരണങ്ങളിൽ നിന്ന് അംഗീകാരങ്ങളിലേക്ക്, ഋണാത്മകതയിൽ നിന്ന് ധനാത്മകതയിലേക്ക്, അസ്വാസ്ഥ്യങ്ങളിൽ നിന്ന് സ്വാസ്ഥ്യത്തിലേക്ക്, കദനത്തിൽ നിന്ന് ആഹ്ലാദത്തിലേക്ക് വളർന്നു പരിണമിക്കുന്ന ജീവിതരേഖാചിത്രമാണ് പ്രശസ്‌ത നർത്തകിയും നടനഗുരുവുമായ ശ്രീമതി ചിത്രാ മോഹൻ ’ഓർമ്മകൾ’ എന്ന ആത്മകഥയിൽ വരഞ്ഞിടുന്നത്. അതു നമ്മെ ദുഃഖിപ്പിക്കുന്നു; ചിന്തിപ്പിക്കുന്നു ഗുണാത്മക ഊർജ്ജം പകർന്നുനൽകുകയും ചെയ്യുന്നു. ചിത്രാ മോഹൻ എന്ന നർത്തകിയുടെ, കലാകാരിയുടെ ജൈത്രയാത്ര സമാനവേദികളിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്നവർക്കുമാത്രമല്ല ജീവിതത്തോട് അടരാടുന്നവർക്കാകെ പ്രചോദനവും ഉത്തേജനവുമാണ്. ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കരുത്തു പകരുന്ന ഉൾപ്രേരകം.
- ഡോ.ജോർജ് ഓണക്കൂർWrite a review on this book!. Write Your Review about ഓർമ്മകൾ Other InformationThis book has been viewed by users 229 times