Book Name in English : Communist Bharanavum Vimochanasamaravum
ആധുനികകേരളത്തിലെ രാഷ്ട്രീയചരിത്രത്തിലെ ശ്രദ്ധേയമായ ഒരു കാലഘട്ടത്തെ സമഗ്രമായും നിഷ്പക്ഷമായും രേഖപ്പെടുത്തുന്ന ഗ്രന്ഥം . രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളെ ഏറ്റവും നിശിതമായും വിമര്‍ശനാത്മകമായും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന എ.ജയശങ്കറിന്റെ ധീരമായ രചന . തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഇ.എം.എസ് മന്ത്രിസഭയ്‌ക്കെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറിയ പ്രക്ഷുബ്ധമായ സമരത്തിന്റെ അനുരണനങ്ങള്‍ പുതിയ രൂപത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ മുന്‍വിധികളില്ലാതെ തയ്യാറാക്കിയ ഈ ഗ്രന്ഥം ഇന്നും പ്രസക്തമാണ് . വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേരളചരിത്രത്തിലെ നിര്‍ണായകമായ ഒരു അധ്യായം അനാവരണം ചെയ്യുന്ന എ.ജയശങ്കറിന്റെ ഈ ഗ്രന്ഥം വായനക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.Write a review on this book!. Write Your Review about കമ്മ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും Other InformationThis book has been viewed by users 3215 times