Book Name in English : Kaazchakalude Cherivukal
ജിഷ്‌ണുവിന്റെ കവിതകൾ വലിയൊരളവോളം കാവ്യതന്ത്രമായിത്തന്നെ ഇന്ദ്രിയശീലങ്ങളുടെ അപനിർമ്മിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ അപനിർമ്മിതികളാകട്ടെ ഒരു നവീന ഭൗതികവാദത്തെയാണ് ആദർശമായി സ്വീകരിക്കുന്നത്. ലോകാനുരാഗത്തിൻ്റെ ഈ കവിതാ വഴി മാനുഷികതയുടെ സകല സങ്കീർണത കളിലേക്കും വികസിക്കുന്ന കാലം വരും. ആത്മനിഷേധമോ ആനന്ദനിഷേധമോ അല്ല, ആ വഴി. ആത്മാനുരാഗത്തിൽനിന്ന് ലോകാനുരാഗത്തിലേക്കുതന്നെയാണ് അത് വിപുലപ്പെടുന്നത്. പുതിയ കവിതയുടെ ജീവിതം ജിഷ്‌ണുവിൻ്റെ ഈ കാവ്യാധ്വാനത്തിലുണ്ട്.“
അവതാരിക: സന്തോഷ് മാനിച്ചേരി
പച്ച. മിറാഷ്. ചുവരുകളിലേക്ക് കുടിയിറക്കപ്പെട്ട കവിതകൾ, ഇരപിടുത്തത്തിന്റെ ദാർശനികത, മൺമയം, മൃഗശാല, മറന്നുപോകുന്നു തുടങ്ങിയ 38 കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about കാഴ്ചകളുടെ ചെരിവുകൾ Other InformationThis book has been viewed by users 47 times