Book Name in English : Kavyaroopante Kalpadukal
പി. എന്ന കവിയെ, മനുഷ്യനെ, ഇത് രണ്ടും കൂടിച്ചേർന്ന സവിശേഷവ്യക്തിത്വത്തെ ഏറ്റവും അടുത്തുനിന്ന് നോക്കിക്കാണുന്ന വേറിട്ട ഒരു പുസ്തകം. പി. തന്റെ ആത്മകഥകളിൽ പറയാ തിരുന്ന ജീവിതത്തെ പി യോടൊപ്പം സഹയാത്ര ചെയ്തവരുടെ ഓർമ്മകളിലൂടെ പൂരിപ്പിക്കാൻ ശ്രമിക്കുന്നു. ആവർത്തിച്ച് പറഞ്ഞും കേട്ടുറച്ചും അരാജകമിത്തായിത്തീർന്ന പി. ജീവിതത്തിന്റെ സത്തയും സ്വത്വവും ഈ പുസ്തകം വെളിപ്പെടു ത്തുന്നു. പി. അലഞ്ഞുനടന്ന വഴികൾ എത്തിയ ഇടങ്ങൾ, കണ്ട കാഴ്ചകൾ, തേടിയ ദൂരങ്ങൾ, സ്നേഹബന്ധങ്ങൾ ഒക്കെയും ഇതിലുണ്ട്. ആത്മനിന്ദയുടെ കറുത്ത ചായംകൊണ്ട് കവി വരച്ചു വെച്ച ആത്മകഥകൾക്കുമപ്പുറം പി. എന്ന കവിയുടെ നേരറിവു കളിലേക്ക് ഈ പുസ്തകം ദിശ കാണിക്കുന്നു.Write a review on this book!. Write Your Review about കാവ്യരൂപന്റെ കാല്പാടുകള്‍ Other InformationThis book has been viewed by users 772 times