Book Name in English : Kunhunnikkalam
കുഞ്ഞുണ്ണിക്കവിതകൾ ഇങ്ങനെ ചെറുതാവാൻ കാരണം മാഷിന്റെ പൊക്കക്കുറവായിരിക്കണം. കുഞ്ഞുണ്ണിക്ക് കവിതയും ജീവിതവും രണ്ടല്ല. കവിതയിൽനിന്നു വേർപെട്ടാൽ കുഞ്ഞുണ്ണിക്കോ, കുഞ്ഞുണ്ണിയിൽ നിന്നടർത്തിമാറ്റിയാൽ കുഞ്ഞുണ്ണിക്കവിതയ്ക്കോ നിലനില്പില്ല. പൊക്കമില്ലാത്തവനാണെന്നുവെച്ച് താനൊരു കുറഞ്ഞവനാണെന്ന ബോധം തെല്ലുമില്ലാ കുഞ്ഞുണ്ണിമാഷിന്…
മലയാളത്തിലെ നിരവധി എഴുത്തുകാർക്കു മുന്നിൽ അറിവുകൊണ്ടും പ്രതിഭകൊണ്ടും ഒരു നിലത്തെഴുത്തുകളരിയായി സ്വയം മാറിയ കുഞ്ഞുണ്ണിമാഷെന്ന നിസ്തുലവ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാവ്യലോകത്തെക്കുറിച്ചും ഒരു കുഞ്ഞുണ്ണിക്കവിതപോലെ ലളിത സുന്ദരമായ ജീവിതത്തെക്കുറിച്ചും ഒരു ശിഷ്യന്റെ ഓർമകൾ. മാഷിന്റെ എഴുത്തിലും ചിത്രരചനയിലും ഭക്ഷണത്തിലും യാത്രകളിലും സൗഹൃദത്തിലും വാത്സല്യത്തിലും ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിൽപ്പോലും ഉള്ള അസാധാരണത്വവും കൗതുകവും ഈ ഓർമകളെ പ്രിയപ്പെട്ടതാക്കുന്നു. ഒപ്പം, അപൂർവചിത്രങ്ങളും
കുഞ്ഞുണ്ണിമാഷെക്കുറിച്ച് ഒരു ഓർമപ്പുസ്തകംWrite a review on this book!. Write Your Review about കുഞ്ഞുണ്ണിക്കാലം Other InformationThis book has been viewed by users 838 times