Book Name in English : kuttikalude mahathma
“തന്റെ അവസാനതുള്ളി രക്തം പോലും ഭാരതാംബ യ്ക്കു വേണ്ടി ഹോമിച്ച യുഗപുരുഷനായിരുന്നു മഹാത്മാഗാന്ധി. ആ മഹാമനുഷ്യന്റെ പച്ചയായ ജീവിതം നമ്മുടെ കുട്ടികൾ നന്നായി മനസ്സിലാക്കേ ണ്ടതുണ്ട്. ഈ യാഥാർത്ഥ്യം കണക്കിലെടുത്തു കൊണ്ടാണ് നമ്മുടെ പ്രിയകവി അയ്‌മനം രവീന്ദ്രൻ തൻ്റെ പുതിയ ബാലസാഹിത്യകൃതിയുമായി കുട്ടി കളുടെ മുന്നിലേക്കു വരുന്നത്. ഗാന്ധിജിയുടെ ശാന്തപ്രകൃതം, വിനയം വഴിയുന്ന പെരുമാറ്റം, സ്നേഹസാന്ത്വനം, ദേശസ്നേഹം, കുട്ടികളോടു ള്ള വാത്സല്യം, അഹിംസ, സത്യസന്ധത, സഹന ശീലം തുടങ്ങിയ സദ്ഗുണങ്ങളെല്ലാം തന്റെ രചന യുടെ വിവിധഘട്ടങ്ങളിലായി അയ്‌മനം രവീന്ദ്രൻ ഉയർത്തിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കിയാൽ കൊച്ചു ബാലസാഹിത്യകൃതി നമ്മുടെ ഭാവിതലമുറ യ്ക്ക് അദ്ദേഹം സമ്മാനിക്കുന്ന ഒരു കൈവിളക്കാ ണെന്ന് ആർക്കും ബോധ്യമാകും. ?“
സിപ്പി പള്ളിപ്പുറം (അവതാരികയിൽ)Write a review on this book!. Write Your Review about കുട്ടികളുടെ മഹാത്മാ Other InformationThis book has been viewed by users 13 times