Book Name in English : Kunnukal Puzhakal
എന്തൊക്കെയാണ് നമുക്ക് നഷ്ടമാകുന്നത്: കുടുംബം, സംസ്കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകള്‍ …. ഇവയുടെയോക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുന്നതിലൂടെ സംസ്കാരത്തിന്റെ ഇക്കോളജി ആവിഷ്കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനില്‍ നിന്നു വേറിട്ട സത്തയല്ല, പ്രകൃതിയില്‍ നിന്നു വേറിട്ട് മനുഷ്യനും നില നില്‍പ്പില്ല. പ്രകൃതി നമ്മോടു സംസാരിക്കുകയും നാം പ്രകൃതിയോടു സംവദിക്കുകയും ചെയ്യുക വഴിയാണ് ഭാഷ ഉരുത്തിരിയുന്നത്. വടക്കന്‍ മലബാറിന്റെ തനിമയുള്ള ഭാഷയെ തന്റെ കഥകളിലൂടെ അംബികാസുതന്‍ പുനര്‍സൃഷ്ടിക്കുന്നു. മലയാളത്തിലെ പരിസ്ഥിതി കഥകളുടെ പ്രഥമ സമാഹാരം.
അവതാരിക: ജി. മധുസൂദനന്‍
Write a review on this book!. Write Your Review about കുന്നുകള്‍ പുഴകള്‍ Other InformationThis book has been viewed by users 6342 times