Book Name in English : Krishikkaranayi Mariya Techie
വെങ്കട് അയ്യർ
ഐ.ബി.എമ്മിൽ ഏഴുവർഷത്തോളം ജോലി ചെയ്തു‚ പ്രോജക്ട് മാനേജർ തസ്തികയിൽ. ജോലിയിൽ എല്ലാവരുടെയും നല്ല സഹകരണം. ലാപ്ടോപ്, മൊബൈൽ ഫോൺ, നല്ല ശമ്പളം, നല്ല അന്തരീക്ഷം. എങ്കിലും എന്തോ ഒന്ന് നഷ്ടമാകുന്നുവെന്ന തോന്നൽ എന്നെ നിരന്തരം അലട്ടിയിരുന്നു. 24 മണിക്കൂറും ജോലി. കടുത്ത സമ്മർദം. ഇവിടെനിന്ന് ജോലിയുപേക്ഷിച്ച് മറ്റേതെങ്കിലും കമ്പനിയിൽ ചേർന്നാലോ എന്ന് കൂട്ടുകാരോട് ആലോചിച്ചിരുന്നു. അവിടെയും ഇതേ അന്തരീക്ഷം തന്നെയാവും ഉണ്ടാവുക…
ഈ ജന്മത്തിൽത്തന്നെ മറ്റൊരു ജീവിതം സാധ്യമാണോ? എത്രയോ പേർ അന്വേഷിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം സ്വന്തം ജീവിതത്തിലൂടെ കണ്ടെത്തിയ ഒരാളുടെ ഓർമകളാണ് ഈ പുസ്തകം. മൾട്ടി നാഷണൽ കമ്പനിയിലെ ജോലിയും സമ്പന്നമായ ജീവിതവും ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് ഇറങ്ങിച്ചെന്ന്, കൃഷിക്കാരനായി മാറിയ ഒരാളുടെ അനുഭവകഥകൾ.
സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് സന്തോഷകരമായി, അർഥപൂർണമായി ജീവിതം നയിക്കാനുതകുന്ന ലളിതമായ പാഠങ്ങൾ.
ജീവിതത്തെ മാറ്റിത്തീർക്കുന്ന പ്രചോദനാത്മകമായ ഗ്രന്ഥം
പരിഭാഷ: സ്മിത മീനാക്ഷിWrite a review on this book!. Write Your Review about കൃഷിക്കാരനായി മാറിയ ടെക്കി Other InformationThis book has been viewed by users 817 times