Book Name in English : Keralathinte Rashtriyacharithram
ഐക്യകേരള രൂപീകരണത്തിനുശേഷം ഇന്നുവരെയുള്ള രാഷ്ട്രീയചരിത്രമാണ് പുസ്തകം. ഐക്യകേരളത്തിന്റെ രാഷ്ട്രീ യത്തെ ആഖ്യാനത്തിന്റെയും കാലഗതികളുടെയും അടിസ്ഥാ നത്തിൽ മൂന്നു ഭാഗമായി തിരിച്ചാണ് പുസ്തകത്തിൽ അവത രിപ്പിക്കുന്നത്. സംസ്ഥാനം നിലവിൽ വരുന്നതു മുതൽ അടിയന്ത രാവസ്ഥവരെയാണ് ഒന്നാം ഭാഗം. അടിയന്തരാവസ്ഥയോടെ കേരളത്തിന്റെ അന്നു വരെയുള്ള രാഷ്ട്രീയം ദേശീയതലത്തിൽ സംഭവിച്ചപോലെ ഇവിടെയും ഗൗരവമായ മാറ്റത്തിന് വിധേ യമാകുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1990-വരെ മറ്റൊരു ചരിത്രകാലമാണ്. ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ യും കെട്ടിപ്പടുക്കലിന്റെയും രണ്ടാം കാലം. മൂന്നാം ഭാഗത്ത്, 1990 -നു ശേഷം നമ്മുടെ ചരിത്രവും അനുഭവങ്ങളും തീർത്തും മാറുന്നു. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണ ത്തിന്റെയും നയങ്ങൾക്കൊപ്പിച്ച് ഉപഭോക്തൃ സംസ്‌കാരത്തിന്റെ പിടിയിലേക്ക് കാലം നീങ്ങുന്നു. ആഗോളതലത്തിൽതന്നെ പല ആദർശങ്ങളും മൂല്യങ്ങളും തകരുന്നു. കക്ഷിരാഷ്ട്രീയം തീർത്തും വിലകെട്ട ഒന്നായി മാറുന്നു. ഈ മൂന്നു കാലത്തിലും കേരളത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ ഈ രാഷ്ട്രീയചരിത്ര കൃതിയിൽ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about കേരളത്തിന്റെ രാഷ്ട്രീയചരിത്രം Other InformationThis book has been viewed by users 2073 times