Book Name in English : Keralthinte Aananvanilayam Anivariyamo
ആണവനിലയത്തിനെ കണ്ണടച്ച് എതിർക്കാതിരിക്കുമ്പോഴും അനിവാര്യ മെങ്കിൽ മാത്രം മതി ആണവനിലയം എന്ന സമീപനത്തിന് മുൻതൂക്കം കൊടുക്കുന്ന ലേഖനങ്ങൾ ആണ് ഈ പുസ്‌തകത്തിൽ. ഊർജ പ്രതിസന്ധി പരിഹരിക്കാൻ ആദ്യം പരിഗണിക്കേണ്ടത് ബദൽ മാർഗങ്ങൾ ആണെന്ന വാദം ഇതിൽ മുഖ്യമായി കാണാം. പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ ഗാർഹിക വൈദ്യുത ഉപയോഗം കുറയ്ക്കാം. ജല വൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം പുറന്തള്ളുന്ന വെള്ളം സൗരോർജത്തിൽ നിന്ന് ലഭിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് പമ്പ് ചെയ്‌ത് റിസർ വോയറിൽ എത്തിച്ച് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാം. പംപ്‌ഡ് സ്റ്റോറേജ് പദ്ധതി (PSP) എന്ന ഈ സംവിധാനത്തിനായുള്ള വാദങ്ങൾ ഈ പുസ്‌തക ത്തിൽ കാണാം. വ്യത്യസ്‌തമായ വാദങ്ങൾക്കും ഇടം കൊടുത്താണ് പുസ്‌ത കത്തിലെ ലേഖനങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യ കളിലൂടെ അഹിംസാത്മകമായുള്ള വികസനവും സാമൂഹിക പുരോഗതി യും എന്ന ദർശനം പുലർത്തുന്ന ശാസ്ത്രവേദിയുടെ സംസ്ഥാന പ്രസിഡന്റ് അച്യുത് ശങ്കർ ആണ് ഈ സമാഹാരം എഡിറ്റ് ചെയ്തിട്ടുള്ളത്.Write a review on this book!. Write Your Review about കേരളത്തിൽ ആണവനിലയം അനിവാര്യമോ Other InformationThis book has been viewed by users 13 times