Book Name in English : Coptic Yuvathiyude Veedu
ഏതൊരു കലാപത്തിൻ്റെയും ഏറ്റവും വലിയ ഇരകൾ സ്ത്രീകളായിരിക്കും എന്ന പൊതുസത്യത്തിൻ്റെ ഉത്തമഉദാഹരണമായിരിക്കും ഹുദാ എന്ന കോപ്റ്റിക് യുവതി. പുരാതനകാലത്ത് ഈജിപ്‌തുകാരെ മൊത്തത്തിൽ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന പദമാണ് കോപ്റ്റിക്കുകൾ (Copts) എന്നത്. പിന്നീടത് തദ്ദേശീയരായ ഈജിപ്‌തിലെ ക്രിസ്ത്യൻ ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പദമായി മാറി. സലാമാമുസ, എഡ്വേർഡ് അൽ-ഖർറാത്ത് തുടങ്ങി ഒട്ടനേകം മഹാമേരുക്കൾക്ക് ജന്മം നൽകിയ സമൂഹമായിരുന്നിട്ടും എല്ലാകാലത്തും വ്യക്തമായ വിവേചനങ്ങൾക്ക് കോപ്റ്റിക്കുകൾ ഇരയായിട്ടുണ്ട്. കൊലയാളികൾ ആരെന്നറിയാത്ത കൊലപാതകങ്ങൾ, കൃഷിഭൂമികൾക്കും വീടുകൾക്കും തീവെയ്ക്കൽ, തെരുവ് കലാപം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളുടെ നടുവിലേക്കാണ് നാദിർ ചെന്നുപെടുന്നത്. നാദിർ, ഹുദാ എന്നീ രണ്ട് കഥാപാത്രങ്ങൾ വിവിധ അദ്ധ്യായങ്ങളിൽ തങ്ങളുടെ വീക്ഷണകോണിലൂടെ ത്വായിഅഗ്രാമത്തിന്റെ കഥ പറയുകയാണ്.Write a review on this book!. Write Your Review about കോപ്റ്റിക് യുവതിയുടെ വീട് Other InformationThis book has been viewed by users 174 times