Book Name in English : Gitanjali
നോബല്‍ സമ്മാനാര്‍ഹമായ ടാഗോര്‍ രചനയ്ക്ക് റോസി തമ്പിയുടെ സ്‌നേഹപ്രണാമമാണിത്. ‘ഗീതാഞ്ജലി’യുടെ സാഹിത്യഭംഗിക്കും ആന്തരികസൗന്ദര്യത്തിനും ഒരു കവയിത്രി നല്‍കുന്ന ഹൃദയചുംബനം. മമതയെന്ന ദേവാലയത്തിന്റെ ആനവാതില്‍ മോക്ഷാര്‍ഥികള്‍ക്കായി തുറന്നിടുകയാണ് ഈ ക്ലാസിക് കൃതി. പ്രപഞ്ചവേദിയില്‍ പകര്‍ന്നാടുന്ന ജീവചൈതന്യംതന്നെയാണ് നമ്മെ സംസാരസാഗരത്തില്‍ തൊട്ടിലാട്ടുന്നതുമെന്ന ചുരുളെഴുത്ത് ഈ പാദപീഠത്തിങ്കല്‍ കുമ്പിടുമ്പോള്‍ മിഴികള്‍ക്കുമുന്നില്‍ തെളിയുന്നു. സര്‍വമതസത്തയാല്‍ മധുരമേറ്റിയ ഈ വീഞ്ഞ്, നമ്മെ കൂടുതല്‍ ജീവിതാസക്തരാക്കുന്നു. എല്ലാ തടശിലകളും തകര്‍ത്തൊഴുകുന്ന ഈ വിശുദ്ധനദി, നമ്മെ പ്രത്യാശയാല്‍ ജ്ഞാനസ്‌നാനപ്പെടുത്തുന്നുWrite a review on this book!. Write Your Review about ഗീതാഞ്ജലി Other InformationThis book has been viewed by users 628 times