Book Name in English : The Guru
കഴിഞ്ഞ നുറ്റാണ്ടിലെ അറിയപ്പെട്ട നാടകകൃത്തായ ശ്രീ. എസ്. തൈക്കാട്ടുശ്ശേരിയുടെ മകനാണ് ഫാദര്‍ തോമസ് തൈക്കാട്ടുശേരി.. വൈദികവൃത്തിയില്‍ മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന ഫാദര്‍ തോമസ് തിരുവനന്തപുരം ലൂര്‍ദ് ദൈവാലയത്തില്‍ സേവനം ചെയ്യുമ്പോഴാണ് തരംഗിണി സ്‌കൂള്‍ ഓഫ് മ്യൂസിക് പഠിക്കാന്‍ ചേര്‍ന്നത്. തരംഗിണി പുറത്തിറക്കിയ നിരവധി ഭക്തിഗാനകാസറ്റുകള്‍ക്ക് രചയിതാവാകാനും ഈണം പകരാനും സാധിച്ചത് സംഗീതചക്രവര്‍ത്തി കെ. ജെ. യേശുദാസുമായുള്ള നല്ല ബന്ധത്തിന് അടിത്തറയായി. സംഗീതത്തിന്റെ അതിരില്ലാത്ത ആകാശത്തേക്ക് എല്ലാ അതിരുകളേയും അതിജീവിച്ചാണ് ഫാ. തൈക്കാട്ടുശേരി. കടന്നുചെന്നത്. ജീവിതത്തിന്റെ അര്‍ത്ഥങ്ങളി. സംഗീതത്തിന് ദൈവികസ്ഥാനമുക്കെന്ന് ഫാ. തോമസ് മനസ്സിലാക്കി. നാലുവര്‍ഷത്തെ പഠനത്തിനൊടുവി. കലാരംഗത്തെ തന്റെ പ്രാഗത്ഭ്യം തെളിയിച്ച്, കലാപ്രതിഭാപട്ടം ചൂടിയാണ്, യേശുദാസില്‍നിന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. നിരവധി കലാസംസ്‌കാരിക സംഘടനകളുടെ അവാര്‍ഡുകളും പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഈ ശിഷ്യന്‍, തന്റെ അറിവിന്റെ മുത്തുകളെ മതപരിഗണനകൂടാതെ പകര്‍ന്ന് നല്‍കാന്‍ താന്‍ ഡയറക്ടറായുള്ള ചങ്ങനാശ്ശേരി അതിരൂപതാ കള്‍ച്ചറല്‍ അക്കാദമി സദസ്സിലൂടെ കഴിഞ്ഞ 20 വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. ആശ്രമങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ സംഗീതപാഠങ്ങള്‍ ആര്‍ക്കും വീട്ടിലിരുന്ന് പഠിക്കാന്‍ ഉതകുന്ന രീതിയില്‍ ഠവല ഏൗൃൗ വിന്റെ ഓരോതാളുകിലൂടെയും നിങ്ങള്‍ക്ക് സ്വന്തമാവുകയാണ്. ഒരിക്ക. സദസ്സ് സന്ദര്‍ശിക്കാനെത്തിയ ഗന്ധര്‍വഗുരു ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണവ്യത്യാസമില്ലാതെ ഏവരേയും സംഗീതം പഠിപ്പിക്കാനുപദേശിച്ചു. ഗന്ധര്‍വഗുരുവിന്റെ സന്ദര്‍ശനത്തോടെ സദസ്സ് അനുഗ്രഹിക്കപ്പെട്ടതായി അദ്ദേഹം കരുതുന്നു.Write a review on this book!. Write Your Review about ഗുരു Other InformationThis book has been viewed by users 1634 times