Book Name in English : Charadu Pottiya Pattam
സുരേഷ് വി.വി യുടെ ’ചരട് പൊട്ടിയ പട്ടം’ എന്ന സമാഹാരത്തിലെ കവിതകളുടെ ആഴം പരിശോധിക്കുകയാണെങ്കിലും മനുഷ്യൻ്റെ കല്പനാശക്തിയുടെയും പ്രത്യാശയുടെയും പ്രതീകമാണെന്ന വസ്‌തുത നിലനിൽക്കുന്നുണ്ട്. കേവലം ആസ്വാദനത്തിനപ്പുറത്ത് നിന്ന് സുരേഷ് വി.വി യുടെ കവിതകൾ മനുഷ്യരോട് സംവദിക്കുന്നതായി കാണാം. കൈകോർത്ത് പിടിച്ച യുവാക്കളെ പോലെ കെട്ടും മട്ടും കൊണ്ട് യൗവ്വനത്തിന്റെ പ്രസരിപ്പുള്ളതായി ഈ കവിതകളിൽ നമുക്ക് കാണാനാവും. ചോരത്തുടിപ്പും, ഊർജ്ജവും, ഓജസ്സും നിറഞ്ഞു തുളുമ്പുന്ന അതിമനോഹരമായ കവിതകളാണ് ഇതിലുള്ളതെല്ലാം. വാക്കത്തിപോലെ മൂർച്ചയുള്ളതും. ആഴക്കടലെന്ന പോലെ ആഴമുള്ളതുമായ കവിതകൾ. വായനക്കാരെ ഒട്ടും മുഷിപ്പിക്കില്ല. ചിന്തിക്കാനും ചിറക് വിടർത്താനും ഈ കവിതകൾ നമ്മെ സഹായിക്കുന്നുണ്ട്.
--ശംസീർ ചാത്തോത്ത്Write a review on this book!. Write Your Review about ചരട് പൊട്ടിയ പട്ടം Other InformationThis book has been viewed by users 8 times