Book Name in English : Charithrakaaran Kavyam Vayikkumbol
കാവ്യാസ്വാദനത്തിന് ചരിത്രബോധവും ചരിത്രപഠനത്തിന് കാവ്യത്തിന്‍റെ ഭാവുകത്വവും അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന വിഖ്യാതചരിത്രകാരനായ പ്രൊഫ. കേശവന്‍ വെളുത്താട്ട് ചില സംസ്കൃതകാവ്യങ്ങളെ പ്രശ്നവത്കരിച്ച് എഴുതിയ പ്രബന്ധങ്ങളാണ് ഈ സമാഹാരത്തില്‍. കാളിദാസകാവ്യങ്ങളിലെ നഗരങ്ങളും ഭാരവനിയും മാഘനും ഇതിഹാസസന്ദര്‍ഭങ്ങള്‍ കാവ്യങ്ങളായി മാറ്റിയപ്പോള്‍ വരുത്തിയ പരിഷ്കാരങ്ങളുടെ സാഹചര്യങ്ങളും ഇവിടെ പഠനവിഷയമാവുന്നു. ഒരു പോത്തിനെ സ്തുതിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടുന്ന മഹിഷശതകമെന്ന പ്രൗഢകാവ്യത്തെയും മണിപ്രവാളത്തിലെ കാവ്യങ്ങളെയും മഹാഭാരതത്തെയും കുറിച്ചുള്ള പഠനങ്ങള്‍ ഈ സമാഹാരത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.
Write a review on this book!. Write Your Review about ചരിത്രകാരൻ കാവ്യം വായിക്കുമ്പോൾ Other InformationThis book has been viewed by users 234 times