Book Name in English : Chudukaneeralen Jeevithakadha
നാം കണ്ട ജീനിയസ്സായ സംഗീതജ്ഞനായിരുന്നു എം എസ് ബാബുരാജ്. എത്രപറഞ്ഞാലും മതിവരാത്ത ജീവിതമായിരുന്നു ബാബുരാജിൻ്റേത്, എത്ര കേട്ടാലും പൂതി തീരാത്ത അദ്ദേഹത്തിന്റെ സംഗീതം പോലെ. കാലങ്ങളെ അതിജീവിക്കുന്ന സംഗീതവും യാത്രകളും അവധൂതനെപ്പോലെ ബാക്കിവെച്ചു പോയ ഒരാളെക്കുറിച്ചുള്ള ഓർമ്മകൾ എങ്ങുമെത്തില്ല, തീരുകയുമില്ല.
കാലാതിവർത്തിയായ ഒട്ടനവധി കാവ്യഭാവനകൾക്ക് അനുപമ സംഗീതം പകർന്നു നൽകിയ ബാബുരാജ് എന്ന സർഗ്ഗവിസ്മയത്തെക്കുറിച്ചു അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പറഞ്ഞ ഓർമ്മകൾ.
ഒരു പഠനത്തിന്റെ ഭാഗമായി 2000 ൽ നടത്തിയ വളരെ ചെറിയ യാത്രയിൽ ലഭിച്ച ഓർമ്മകളുടെ പരിഷ്ക്കരിച്ച പതിപ്പ്.
- എഡിറ്റർ: മുസ്‌ഫ ദേശമംഗലംWrite a review on this book!. Write Your Review about ചുടുകണ്ണീരാലെൻ ജീവിതകഥ Other InformationThis book has been viewed by users 21 times