Book Name in English : Chinayile Sindralla
മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ രചന അഡലിന്‍ യെന്‍ മാ നിര്‍വ്വഹിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടിയുടെ ഭയംനിറഞ്ഞ മനസ്സ് ഇതിലൂടെ അവര്‍ തുറന്നുകാണിക്കുന്നു. അവളെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് ആരും കൂട്ടികൊണ്ട് പോകാന്‍ വരാത്തത്, എഴുതുന്ന കത്തുകള്‍ ആര്‍ക്കും കിട്ടാത്തത്, ആരും അവളെ കാണാന്‍ വരാത്തത്, അപ്പൂപ്പന്‍ മരിച്ച വിവരം അറിയിക്കുന്നതിലുള്ള വീട്ടുകാരുടെ അനാസ്ഥ, പി എല്‍ടി എന്ന താറാക്കുട്ടിയുടെ ദുരന്തം, നന്നല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കേണ്ടിവരിക, സ്വന്തം വീട്ടിലേക്കു പോകാന്‍ പറ്റാത്ത അവസ്ഥ, ബാബ അമ്മായിയില്‍ നിന്നുള്ള അകറ്റല്‍, കൂടാതെ അവളെ വല്ലാതെ ഞെട്ടിച്ച കാര്യം- സ്വന്തം അചഛന്‍ തന്നെ അവളുടെ പേര് മറക്കുക, എല്ലാം വായനക്കാരന്റെ മനസ്സിനെ പിടിച്ചുലയ്ക്കും വിധം ശക്തമായി പ്രതിപാദിക്കുന്നു.എന്നാല്‍ ദുഃഖകരമായ അവസ്ഥയിലും പ്രകാശം ചൊരിയുന്ന ഒരു ഭാവിക്കായി ചിന്തിക്കാന്‍ അഡലിന് കഴിയുന്നു. അഡലിന്‍ എഴുതുന്നു, ഒറ്റപ്പെടലും, ആര്‍ക്കും വേണ്ട എന്ന തോന്നലുമാണ് ഏറ്റവും വലിയ ദാരിദ്ര്യം എന്ന് മദര്‍തെരേസ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇങ്ങനെ കുട്ടിച്ചേര്‍ക്കുന്നു. ഒരായിരം നിഷേധാത്മക സത്യങ്ങളെക്കാള്‍ ഏറെ പ്രധാന്യമുള്ളതാണ് ഒരൊറ്റ നല്ല സ്വപ്നം.
വിവ: വി.വി.കനകലത
Write a review on this book!. Write Your Review about ചൈനയിലെ സിന്‍ഡ്രല്ല Other InformationThis book has been viewed by users 1899 times