Book Name in English : Jalanayani
പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തുന്ന അതിക്രമങ്ങൾക്കെതിരേയുള്ള ഒരു ചുണ്ടുവിരലാണ് ജലനയനി. ‘മനുഷ്യൻ നന്മ മാത്രമല്ല നട്ടുവെച്ചത്, ആപത്തുകളും നട്ടുവെച്ചു. ആവശ്യമുള്ളത് മാത്രമല്ല അവൻ എടുത്തത്. അധികവും അരുതാത്തതും എടുത്തു’ എന്ന് നോവലിസ്റ്റുതന്നെ സാക്ഷ്യപ്പെടുത്തുന്നു. ആ നിലയ്ക്ക് നോവലിന് പ്രതിരോധത്തിന്റെതായ ഒരു രാഷ്ടീയമൂല്യമുണ്ട്. ജൈവികവും പാരിസ്ഥിതികവുമായ ഒരു രാഷ്ട്രീയമാണ് നോവൽ ഉയർത്തിപ്പിടിക്കുന്നത്. പ്രളയത്തിനുശേഷം ലോകമൊട്ടുക്കുമുള്ള ജനങ്ങൾ ഇപ്പോൾ മറ്റൊരു മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ്-19 എന്ന ഈ ദുരന്തത്തെയും മറ്റൊരു തലത്തിൽ ജലനയനി അഭിസംബോധന ചെയ്യുന്നുണ്ട്.
– എൻ. ശശിധരൻ
സമീപകാല കേരളത്തിന്റെ തീവദുരന്താനുഭവമായ പ്രളയം ഷൈനയുടെ ഭാവനയിൽ സർഗാത്മകമായി സംവദിച്ചതിന്റെ ഫലമാണ് ജലനയനി എന്ന നോവൽ… കാലികമായ അവസ്ഥാവിശേഷങ്ങളെ കാലാതിവർത്തിയാക്കുമ്പോഴാണ് കലാനിർവഹണം ഓർമിക്കപ്പെടുന്നത്. സംഘർഷഭരിതവും ദുരിതഭരവുമായ മനുഷ്യജീവിതം പ്രളയത്തിന്റെ അതിമാരകമായ ആഘാതത്തിൽനിന്നും രക്ഷപ്പെട്ട കഥ നല്ല കൈയൊതുക്കത്തോടെ അവതരിപ്പിക്കുന്ന ഈ രചന നമ്മുടെ നോവൽ സാഹിത്യ ചരിത്രത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പാണ്.
– എം.എ. ബേബി
ഷൈനയുടെ ഏറ്റവും പുതിയ നോവൽWrite a review on this book!. Write Your Review about ജലനയനി Other InformationThis book has been viewed by users 893 times