Book Name in English : Jihadum Mattu Lekhanagalum
സമകാലിക ഇസ്ലാമിന്‍ ജിഹാദിന്റെ അര്‍ഥാന്തരങ്ങള്‍ തേടിയുള്ള അസ്ഗര്‍ അലി എഞ്ചിനീയറുടെ അര്‍ഥവത്തായ അന്വേഷണം. ലോകത്ത് ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കിന്, കല്പിച്ചുകൊടുത്ത വാര്‍പ്പുമാതൃകയില്‍ നിന്നുള്ള മോചനം കാംക്ഷിക്കുന്ന എഴുത്തുകാരന്റെ ലേഖനങ്ങളുടെ സമാഹാരമാണിത്. സാമൂഹികമായ പാര്‍ശ്വവല്‍ക്കരണത്തോടുള്ള നിതാനമായ വിസമ്മതം,മൂര്‍ച്ചയേറിയ ഭാഷ, ആഴമേറിയ രാഷ്ട്രീയ നിരീക്ഷണം. മാനവികതയെക്കുറിച്ചുള്ള അണയാത്ത ശുഭാപ്തി ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ശരിയായ അര്‍ത്ഥത്തില്‍ ഇനിയും വായിക്കപ്പെടാത്ത ജിഹാദിനെക്കുറിച്ച് മനസ്സിലാക്കാനുതകുന്ന കരുത്തുറ്റ ചിന്തകള്‍ നിറഞ്ഞ ലേഖനങ്ങള്‍. Write a review on this book!. Write Your Review about ജിഹാദും മറ്റു ലേഖനങ്ങളും Other InformationThis book has been viewed by users 1942 times