Book Name in English : Jeevithareshmikal
ജീവിതത്തിലെ സങ്കീര്‍ണ്ണപ്രശ്‌നങ്ങളാല്‍ ആധുനിക മനുഷ്യന്റെ മനസ്സ് എപ്പോഴും പ്രക്ഷുബ്ധമാണ്. ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ലോകത്തെ ഇത്തരം പ്രക്ഷുബ്ധമായ മനസ്സുമായി അവന്‍ കൈയെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഫലമോ? അവന്‍ ഉപഭോഗസംസ്‌കാരത്തിന്റെ 'ഇരയായി'ത്തീരുന്നു. ചുറ്റും പ്രലോഭിപ്പിച്ചുകൊണ്ടുനില്ക്കുന്ന എല്ലാറ്റിനേയും സ്വന്തമാക്കുകയെന്ന തൃഷ്ണമൂലം മനുഷ്യജീവിതംതന്നെ ദ്രുതഗതിയിലാവുന്നു. ഈ ഗതിവേഗത്തി. ആത്മിക അവബോധവും തലമുറകളിലൂടെ കൈവന്ന അനുഗ്രഹസമ്പത്തുകളും സംസ്‌കാരവുമെ.ാം അവനു നഷ്ടമാകുന്നു. ഈ നഷ്ടപ്പെടലിന്റെ വേദനയി.നിന്ന് എങ്ങനെനിത്യതയുടെ സന്തോഷത്തിലേക്കു കരകയറാം എന്നാണ് 'ജീവിതരശ്മികള്‍' എന്ന ഈ ചെറുഗ്രന്ഥത്തിലൂടെ ശ്രീ.പി.കെ. സെബാസ്റ്റിയന്‍ കാട്ടിത്തരുന്നത്. മനുഷ്യജീവിതത്തെ ധന്യമാക്കുന്ന ക്രിസ്തു വചനങ്ങളില്‍ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളാല്‍ കരുത്തുറ്റതും പ്രായോഗികജീവിതാനുഭവങ്ങളാല്‍ സമ്പുഷ്ടവുമാണ് ഈ ഗ്രന്ഥം. ദൗത്യം മറന്ന ജീവിതം, സമൃദ്ധിയുടെ ആപത്ത്, മക്കള്‍ നേരെയാകുന്നില്ലെങ്കില്‍, അന്ത്യഅത്താഴത്തിലെ സ്‌നേഹതീവ്രത തുടങ്ങിയ മികവുറ്റ പത്തുലേഖനങ്ങള്‍ ഇതി. ഉള്‍പ്പെടുത്തിയിരിക്കുന്നുWrite a review on this book!. Write Your Review about ജീവിതരശ്മികള്‍ Other InformationThis book has been viewed by users 1361 times