Book Name in English : Njanappana
കെ.ബി. ശ്രീദേവിയുടെ വ്യാഖ്യാന സഹിതം ആരോഗ്യകരമായൊരു ജീവിതദര്‍ശനവും തത്ത്വചിന്തയും ഭക്തിബോധവും ഉയര്‍ത്തുന്ന കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. സമൂഹത്തില്‍ കണ്ടുവരുന്ന തിന്മകളെയും ദുരാചാരങ്ങളെയും സ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെയും പൂന്താനം ഇതില്‍ നിശിതമായി വിമര്‍ശിക്കുന്നു. ഐഹികസുഖത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടുന്ന ഈശ്വര സാക്ഷാത്ക്കാരത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാന്‍ ഉദ് ബോധിപ്പിക്കുന്നു. ജ്ഞാനപ്പാന ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള സുഗമവും സുന്ദരവുമായ മാര്‍ഗ്ഗം നാമസങ്കീര്‍ത്തനമാണെന്നും അതുവഴി ജ്ഞാനവൈരാഗ്യങ്ങള്‍ നേടാമെന്നും അദ്ദേഹം ദര്‍ശനം ചെയ്യുന്നു. നോവലിസ്റ്റും കഥാകാരിയുമായ കെ.ബി. ശ്രീദേവിയാണ് ഈ കൃതിക്കു വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. Write a review on this book!. Write Your Review about ജ്ഞാനപ്പാന Other InformationThis book has been viewed by users 4895 times