Book Name in English : Njandukal Vazhunnidam
ജലസേചനത്തിന്റെ അനന്തരഫലമായി രൂപാന്തരപ്പെട്ട് തിരുത്തായി മാറി ഒറ്റപ്പെട്ടുപോയ പ്രദേശത്തെ ജീവിതം ലോകത്താകമാനം ഉള്ള മനു ഷ്യരുടെ പരിച്ഛേദമായാണ് നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. പൊന്നി യിലൂടെ നിഷ്‌കളങ്കമായ പ്രണയത്തെയും, തുരുത്തിലെ ജീവിത സാഹ ചര്യങ്ങൾ മരണത്തിലേക്ക് നയിക്കുന്നതും ഹൃദയഭേദകമാണ്. കുഞ്ഞാ ക്കോയിലൂടെ തൻപ്രമാണിത്തവും, സ്വാർത്ഥതയും ഒരു കുടുംബ ത്തിൻ്റെ പതനം എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു. ദാരിദ്ര്യത്തിലുഴലുമ്പോഴും സവർണ്ണതയുടെ തോഴനായി കൃഷ്‌ണനും, ജാതിയുടെ ഇരയായി ഉദയനും, മനുഷ്യരുടെ ഉള്ളിലെ തൊട്ടുകൂടായ്മ യെ സൂചിപ്പിക്കുന്നു. ഇടതു പ്രസ്ഥാനങ്ങളുടെ കടന്നുവരവ് എത്രമാത്രം തുരുത്തിലെ ജനങ്ങളെ സ്വാധീനിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. സുരക്ഷിതത്വമാണ് കുടുംബ മഹിമയെക്കാൾ വലുതെന്ന് കാണിച്ചുതന്ന പുഷ്‌പ, ആത്മാവിൻ്റെ രക്ഷയേക്കാൾ വലുതായി പ്രണയത്തെ കണ്ട റൊക്കി, ഓരോരുത്തരും മനുഷ്യരുടെ വ്യത്യസ്‌ത സ്വഭാവത്തിന്റെ പ്രതി രൂപങ്ങളായി നിലകൊള്ളുന്നു.Write a review on this book!. Write Your Review about ഞണ്ടുകൾ വാഴുന്നിടം Other InformationThis book has been viewed by users 6 times