Book Name in English : Njanthanne Sakshi
ഞാന്‍ തന്നെ സാക്ഷി മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ജനുസ്സില്‍ പെട്ട ഒരു അപൂര്‍വ്വ സുന്ദരകൃതിയാണ്. ആത്മകഥയും വൈദ്യചരിത്രവും രോഗവിവരണങ്ങളും ചേര്‍ന്ന ഒരു കഥക്കൂട്ടം. ന്യൂറോളജി എന്ന ശാസ്ത്രമേഖലയിലെ വെള്ളിവെളിച്ചത്തില്‍ മാത്രം പ്രൗഢായുഷ്കലാമൊക്കെ ഒതുങ്ങിനിന്ന ഒരു വൈദ്യാധ്യാപകന്‍ വിശാലമായ സാഹിത്യമേഖലയിലേയ്ക്ക് കടന്നു വരുമ്പോള്‍ നല്‍കുന്നത് നിഗൂഢമായ ശാസ്ത്രസത്യങ്ങളുടെ ഹൃദയാകര്‍ഷങ്ങളായ മനുഷ്യകഥകളാണ്. ആധുനിക വൈദ്യത്തിന്റെ കഴിഞ്ഞ അമ്പത്തഞ്ചു കൊല്ലത്തെ വ്യത്യസ്ത ഘട്ടങ്ങളിലെ അനുഭവങ്ങളുടെയും അക്കാലത്തു കണ്ട രോഗങ്ങളുടെയും രോഗികളുടെയും വേദനകളുടെയും ദുഃഖങ്ങളുടെയും അസാധാരണങ്ങളായ രോഗവിമുക്തികളുടെയും കഥകള്‍.Write a review on this book!. Write Your Review about ഞാന്‍ തന്നെ സാക്ഷി Other InformationThis book has been viewed by users 1382 times