Book Name in English : Thenmozhi Pattukal
അധ്യാപനവുമായി ബന്ധപ്പെട്ട് പലപ്പോഴായി കുറിച്ചിട്ട വരികളാണ് ഈ ലഘുകവിതാ സമാഹരത്തിലുള്ളത്. ഹരിതഭംഗിയാര്‍ന്ന പ്രകൃതി, എത്ര മനോഹരം! കൌതുകം ജനിപ്പിക്കുന്ന ജീവജാലങ്ങള്‍, ജലസമ്പത്ത് അങ്ങനെ സര്‍വ്വതിന്റേയും കലവറയായ ഭൂമിയെ സ്‌നേഹിക്കാനും സംരക്ഷിക്കാനും നാളെയുടെ വാഗ്‌ദാനങ്ങളായ കുഞ്ഞുങ്ങള്‍ക്ക് കഴിയണേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ``തേന്‍മൊഴിപ്പാട്ടുകള്‍\'\' എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതുന്നത് പ്രശസ്‌ത കവി ചവറ.കെ.എസ് പിള്ള അവര്‍കള്‍ക്ക് എന്റെ അകമഴിഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. കവിതകള്‍ പുസ്‌തകമായി രൂപപ്പെടുത്തുന്നതിന് പ്രചോദനം തന്ന ആവണീശ്വരം കെ.രാമചന്ദ്രന്‍ സാറിനേയും നന്ദിയോടെ സ്‌മരിക്കുന്നു.
കുട്ടികളുടെ സമഗ്രമായ വ്യക്തിത്വവികാസത്തിന് പാഠപുസ്‌തക വായനക്കുപരി മറ്റൊരു സര്‍ഗ്ഗാത്മകവായന കൂടി അന്ത്യന്താപേക്ഷിതമാണെന്ന് ഇന്ന് പരക്കെ ബോധ്യപ്പെട്ട് കഴിഞ്ഞു. പ്രത്യേകിച്ചും ഉത്തമ ബാലസാഹിത്യവായന. നമ്മുടെ ബാലസാഹിത്യശാഖ സമ്പന്നമാണ്. ബാലസാഹിത്യകാരത്താരും അവരുടെ കൃതികളും ഒട്ടും കുറവല്ല. ഈ പുസ്‌തകത്തിലെ മഞ്ഞക്കുരുവി, നാടോടിക്കാറ്റ്, അണ്ണാറക്കണ്ണന്‍, തത്തമ്മ, ഇലഞ്ഞിപ്പൂക്കള്‍, മഴ, പശുക്കുട്ടി, കോഴിയമ്മ തുടങ്ങിയ ബാലകവിതകള്‍ എല്ലാം തന്നെ ശിശുഭാവനയെ പ്രകാശമാനമാക്കുംവിധം അയത്‌നലളിതവും മധുരോദാരവും താളനിബദ്ധവും കൊച്ചു മനസ്സുകളില്‍ അഴകിന്റെ മയില്‍പ്പീലി വിടര്‍ത്തുന്നതിന് പര്യാപ്‌തവുമാണ്.Write a review on this book!. Write Your Review about തേന്മൊഴി പാട്ടുകള്‍ Other InformationThis book has been viewed by users 2390 times