Book Name in English : Tholikkaruppu
കറുപ്പുനിറത്തോടുള്ള മുൻവിധികളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അനുഭവങ്ങളുടെയും സാമൂഹികശാസ്ത്രസിദ്ധാന്തങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം. തൊലിയുടെ നിറം കറുപ്പായതുകൊണ്ടുമാത്രം സാമൂഹിക വിവേചനങ്ങളിലൂടെ കടന്നുപോയ അനേകം മനുഷ്യർ നമുക്കിടയിലുണ്ട്. അവരുടെ ഓർമ്മകളിലൂടെ ‘പുരോഗമന സമൂഹ’ത്തിന്റെ പൊതുബോധത്തിൽ ഒളിഞ്ഞുപ്രവർത്തിക്കുന്ന ജാതിബോധത്തെ തുറന്നുകാണിക്കുന്നു ഈ പുസ്തകം. സാമൂഹിക പ്രവർത്തകയായ രേഖാരാജ് ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. അനുബന്ധമായി സച്ചിദാനന്ദൻ മൊഴിമാറ്റം നിർവ്വഹിച്ച കറുപ്പുനിറം പ്രമേയമായ ലോകകവിതകളും ചേർത്തിരിക്കുന്നു. സച്ചിദാനന്ദൻ, ശാരദാ മുരളീധരൻ, കെ.ഇ.എൻ., മൃദുലാദേവി എസ്., ഡോ. കെ.എസ്. മാധവൻ, ഡോ. ടി.എസ്. ശ്യാംകുമാർ, ഡോ. മാളവിക ബിന്നി, ഡോ. റ്റിസി മറിയം തോമസ്, ജി.പി. രാമചന്ദ്രൻ, ലൗലി സ്റ്റീഫൻ, ആദി, ദിനു വെയിൽ, റാഷിദ നസ്രിയ, അഡ്വ. കുക്കു ദേവകി എന്നിവരാണ് ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.Write a review on this book!. Write Your Review about തൊലിക്കറുപ്പ് Other InformationThis book has been viewed by users 30 times