Book Name in English : Thokku Dweep
പഴയ പുസ്തകങ്ങളുടെ വ്യാപാരിയായ ദീൻ പൊതുവെ സ്വന്തം മുറികൾക്കുള്ളിൽ തന്നെ ശാന്തമായി ജീവിക്കുന്ന ഒരാളാണ്. എന്നാൽ പണ്ടേ മനസ്സിൽ ഉറച്ചുപോയ ചില വിശ്വാസങ്ങൾക്ക് വ്യതിയാനം വരുമ്പോൾ, അയാൾ അസാധാരണമായ ഒരു യാത്രക്ക് നിർബന്ധിതനാകുന്നു. ആ യാത്ര അയാളെ ഇന്ത്യയിൽ നിന്ന് ലോസ് ആഞ്ജലസിലേക്കും വെനീസിലേക്കും നയിക്കുന്നു, താൻ വഴിയിൽ കണ്ടുമുട്ടിയ പലരുടെയും ഓർമ്മകളുടെയും അനുഭവങ്ങളുടെയും സങ്കീർണ പഥത്തിലൂടെ‚ ആ യാത്രയിലേക്ക് അയാളെ നയിക്കുന്നത്, അയാളെപ്പോലെതന്നെ ബംഗാളി-അമേരിക്കൻ ആയ പിയ; വളരുന്ന സമകാലിക ലോകത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് അയാളുടെ കണ്ണുകൾ തുറപ്പിക്കുന്ന യുവ സംരംഭകനായ ടിപ്പു, ആവശ്യക്കാ രനായ ഒരാൾക്ക് എന്തുസഹായവും ചെയ്യാൻ തയ്യാറായ റാഫി, തങ്ങളെല്ലാം കഥാപാത്രങ്ങളായ കഥയിലെ നഷ്ടപ്പെട്ട കണ്ണി കണ്ടെത്തി സഹായിക്കുന്ന സിന്റ എന്ന പഴയ സുഹൃത്ത്.
അമിതാവ് ഘോഷിന്റെ ‘തോക്ക് ദ്വീപ്’ കാല -ദേശാന്തരങ്ങളിലൂടെ അനായാസം സഞ്ചരിക്കുന്ന, ഒരു നോവലിന്റെ സുന്ദരാവിഷ്കാരമാണ്. നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ലോകത്തിന്റെയും, വർദ്ധിച്ചുവരുന്ന കുടിയൊഴിപ്പിക്കലുകളുടെയും അനിവാര്യമായ പരിവർത്തനങ്ങളുടെയും കഥയാണിത്. അതോടൊപ്പം തന്നെ പ്രത്യാശയുടെയും കഥ: ഈ ലോകത്തിലും അതിന്റെ ഭാവിയിലുമുള്ള ഒരു മനുഷ്യന്റെ വിശ്വാസം അസാധാരണരായ രണ്ട് സ്ത്രീകൾ അയാൾക്ക് വീണ്ടെടുത്തുനൽകുന്നതിന്റെ കഥ.
പരിഭാഷ: കെ ടി രാധാകൃഷ്‌ണൻ
”ബംഗാളിയിൽ ഒരു ഡാവിഞ്ചി കോഡ്.”
– ദ സൺഡേ ടൈംസ്, ലണ്ടൻ
”ഇന്നത്തെ രണ്ട് ഗൗരവ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനവും, കുടിയേറ്റങ്ങളും. ഈ രണ്ട്വിഷയകേന്ദ്രങ്ങൾക്കു ചുറ്റുമായി മികവോടെയും പഴമയുടെ ശൈലീ സൗന്ദര്യത്തോടെയും, ഘോഷ് നടത്തുന്ന ആത്മവിശ്വാസംനിറഞ്ഞ ആഖ്യാനം വളരെ പ്രബോധനാത്മകമാണ്. ഈ നോവലിലെ പ്രാഥമികാന്വേഷണം ഏറെ ബൗദ്ധികതയുള്ളതാണെങ്കിലും, കൃതിയുടെഒഴുക്കും ആവേഗവും നിലനിർത്താൻ ഘോഷിന് കഴിഞ്ഞിട്ടുണ്ട്… നമ്മുടെ കാലഘട്ടത്തിന്റെ നോവലാണ് തോക്ക് ദ്വീപ്”-ദ വാഷിംഗ്ടൺ പോസ്റ്റ്Write a review on this book!. Write Your Review about തോക്ക് ദ്വീപ് Other InformationThis book has been viewed by users 1359 times