Book Name in English : Duravasthayude Charithra Padangal
ആശാന്റെ സാമുഹിക പ്രതിബദ്ധതയുടെ കാവ്യസാക്ഷ്യമാണ് ദുരവസ്ഥ എന്ന ഖണ്ഠകാവ്യം. ദുരവസ്ഥ പോലെ സമകാലികതയില്‍ നിന്ന് ഇതിവൃത്തം സ്വീകരിച്ച് പരിവര്‍ത്തനത്തിന്റെ അനിവാര്യതയില്‍ പക്ഷം ചേരുന്ന ഒരു കാവ്യശ്രമം മലയാളത്തില്‍ ഏറെ ഉദയം ചെയ്തിട്ടില്ല എന്നതാണു സത്യം. മൌലികമായ ജീവിത ദര്‍ശനം കൊണ്ടും, സാമൂഹികാഭിവീക്ഷണം കൊണ്ടും, മലയാള കാവ്യ ലോകത്ത് വ്യതിരിക്തനായ കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യത്തിന്റെ ഒരു പഠനം. ദുരവസ്ഥയുടെ നിര്‍മ്മിതിക്ക് നിമിത്തമായ മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയ, മത, സാമ്പത്തിക തലങ്ങളെ ഈ കൃതി വിശകലനം ചെയ്യുന്നു. രചിക്കപ്പെട്ട കാലത്ത് ഹിന്ദു, മുസ്ലീം സമുദായങ്ങളിലും അക്കാദമികതലത്തിലും നിന്ന് കാവ്യത്തിന് നേരിടേണ്ടിവന്ന വിമര്‍ശനങ്ങളേയും വിയോജിപ്പുകളേയും പഠനവിധേയമാക്കുന്നു. ദുരവസ്ഥയുടെ പില്‍ക്കാല വായനകളിലേക്കും പുതിയ പഠനനിര്‍മ്മിതിക്കാധാരമായ ഘടകങ്ങളിലേക്കും പ്രയാണം ചെയ്യുന്ന ഈ കൃതി, കാവ്യത്തെ സമഗ്രമായും ആഴത്തിലും അപഗ്രഥിക്കുന്നതിനാല്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സഹൃദയര്‍ക്കും പ്രയോജനപ്രദമാണ്.Write a review on this book!. Write Your Review about ദുരവസ്ഥയുടെ ചരിത്രപാഠങ്ങള്‍ Other InformationThis book has been viewed by users 2592 times